ഷാര്‍ജ; കുടുംബങ്ങള്‍ക്ക് നവ്യാനുഭവമായി കെഎംസിസി കൂട്ടുകുടുംബം 2016
ഷാര്‍ജ: കെഎംസിസി കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു എ ഇ യുടെ നാല്‍പത്തിയഞ്ചാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കൂട്ടു കുടുംബം 2016 കുടുംബിനികള്‍ക്ക് നവ്യാനുഭവമായി മാറി.തിരക്ക് പിടിച്ച പ്രവാസ ജീവിത ശൈലികള്‍ക്കും കുത്തഴിഞ്ഞ കുടുംബ സംവിധാനങ്ങള്‍ക്കും ഇടയില്‍ നമ്മളില്‍ നിന്നും അന്യമായി കൊണ്ടിരിക്കുന്ന സ്നേഹ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ വളരെ വ്യവസ്താപിതമായി നടത്തിയ കുടുംബ സംഗമത്തില്‍ നേതാക്കളും പ്രവര്‍ത്തകരും അവരുടെ മക്കളുമടങ്ങുന്ന മുന്നോറോളം കുടുംബങ്ങള്‍ പങ്കെടുത്തു.
'കൂടിയിരിക്കുമ്പോള്‍ ഇമ്പമുള്ളതാണ് സ്നേഹ ബന്ധങ്ങള്‍' എന്ന് പറയുതിനെ അനര്‍ത്ഥമാക്കുന്ന പരിപാടി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആനന്ദകരവും ഹ്യദയവുമായ അനുഭൂതിയാണു സമ്മാനിച്ചത്. പരിപാടി കെഎംസിസി സംസ്ഥാന പ്രസിഡന്റ് ടി കെ അബ്ദുല്‍ ഹമീദ് ഫ്ളാഗ് ഓഫ് ചെയ്തു. ചലചിത്ര പിണി ഗായകന്‍ കൊച്ചിന്‍ അന്‍സാര്‍ മുഖ്യാഥിതിയായിരുന്നു. കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലിച്ചേരി, ജില്ല പ്രസിഡന്റ് ഫസല്‍ തലശ്ശേരി, ട്രഷറര്‍ അഷ്റഫ് പോയില്‍, കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് മഹമ്മൂദ് അലവി, സംസ്ഥാന സെക്രട്ടറിയും കമ്മിറ്റി ചെയര്‍മാനുമായ ഇഖ്ബാല്‍ അള്ളാംകുളം, വൈസ് പ്രസിഡന്റ് ബഷീര്‍ ഇരിക്കൂര്‍, ജില്ല ഉപദേശക സമിതി ചെയര്‍മാന്‍ അബ്ദുല്ല ചേലേരി, സഹദ് പുറക്കാട്, തളിപ്പറമ്പ മുനിസിപ്പല്‍ കൗസിലര്‍ ബഷീര്‍ കെ പി, ജില്ല ഭാരവാഹികളായ അബ്ദുല്ല പൂതങ്കോട്, എ സി ഇഖബാല്‍, റഷീദ് ബഖവി, സാദിഖ് കാട്ടാമ്പള്ളി, അസ്സൈനാര്‍ ചപ്പാരപ്പടവ,ഷഫീഖ് കോറോത്ത്, ബഷീര്‍ കൊയ്യം, സാദിഖ് പൂക്കോം എന്നിവര്‍ പ്രസംഗിച്ചു.

ജില്ല ജനറല്‍ സെക്രട്ടറിയും കമ്മിറ്റി ജനറല്‍ കവീനറുമായ ഷഹീര്‍ ശ്രീകണ്ഡാപുരം ആമുഖ പ്രഭാഷണം നടത്തി. വിവിധ ജില്ല നേതാക്കളായ കെടി ഹാഷിം, അബ്ദുല്‍ ഖാദര്‍ ചക്കനാത്ത്, സകീര്‍ കുമ്പള, യാസീന്‍ വെട്ടം, അബ്ദുറഹ്മാന്‍ മാസ്റ്റര്‍, അബ്ദുല്‍ വഹാബ്, ഹസ്സന്‍ ബാവ , താഹ ചെമ്മനാട് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം വിവിധ മണ്ഡലം നേതാക്കള്‍ ചേര്‍ന്ന് നിര്‍വഹിച്ചു. സല്‍മാനുല്‍ ഫാരിസ്, സമീര്‍ ഇരുമ്പന്‍, ഷകീര്‍ കുപ്പം, സി ബി ഇഖ്ബാല്‍, മുഹമ്മദ് ഉളിക്കല്‍, സിറാജ് എിവര്‍ പരിപാടിക്ക് നേത്യത്വം നല്‍കി.












Click it and Unblock the Notifications