ഷാര്‍ജ; തളിപ്പറമ്പ മണ്ഡലം കെ എം സി സി തളിപ്പറമ്പോത്സവ് സംഘടിപ്പിക്കുന്നു
ഷാര്‍ജ: കെഎംസിസി തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ ചെയ്യുന്ന ജീവകാരുണ്യ ആതുര സേവന പ്രവര്‍ത്തനങ്ങളോടപ്പം തന്നെ വിനോദത്തിനും വിജ്ഞാനത്തിനും ഊന്നല്‍ നല്‍കി നടത്തി വരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായി തളിപ്പറമ്പോത്സവ് 2017 എന്ന പേരില്‍ യു എ ഇ ലെ മുഴുവന്‍ തളിപ്പറമ്പുകാരും ഒത്ത് ചേരുന്ന സൗഹ്യദ കൂട്ടായ്മ സംഘടിപ്പികുന്നു.
ഏപ്രില്‍ 21 വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതല്‍ രാത്രി 10 മണിവരെ ഷാര്‍ജ യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയുടെ ഭാഗമായി യു എ ഇ ലെ മുഴുവന്‍ തളിപ്പറമ്പ കെ എം സി സി നേതാക്കള്‍ പങ്കെടുക്കുന്ന നേതാക്കളോടപ്പം പരിപാടി കോല്‍ക്കളി, ദഫ് മുട്ട്, വട്ടപാട്ട്, ഒപ്പന, ഇശല്‍ സന്ധ്യ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടുത്തി വിവിധ വിനോദ വിജ്ഞാന മത്സര പരിപാടികള്‍ തുടങ്ങിയവ അരങ്ങേറും. പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അജല്‍ ഗ്രൂപ്പ് എം ഡി ഒ കെ സിറാജിന് നല്‍കി നിവ്വഹിച്ചു.

സഘാടക സമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ അള്ളാംകുളം അദ്ധ്യക്ഷത വഹിച്ചു. യു എ ഇ കെ എം സി സി ട്രഷറര്‍ അബ്ദുല്ല ഫാറൂഖി , വൈസ് പ്രസിഡന്റ് അഡ്വ കെ വി മുഹമ്മദ് കുഞ്ഞി, അകാസ ഗ്രൂപ്പ് എം ഡി അഷ്‌റഫ് കെ വി ടി, കെ എം സി സി നേതാക്കളായ അഷ്‌റഫ് കൊമ്മച്ചി, സമീര്‍ പാളയം സലാം മന്ന, ശിഹാബ് സി, അയ്യൂബ,് മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് മാട്ടുമ്മല്‍ സ്വാഗതവും കോ ഓഡിനേറ്റര്‍ ഷകീര്‍ കുപ്പം നന്ദിയും പറഞ്ഞു












Click it and Unblock the Notifications