കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നിന്നും പുറത്താക്കപ്പെട്ട മെംബറുടെ ഒരു തുറന്ന കത്ത്...

Google Oneindia Malayalam News

പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ,

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സ്‌കൂള്‍ നിര്‍മാണ ടെണ്ടറുമായി ബന്ധപ്പെട്ട് കരാറുകാരില്‍ നിന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു എന്ന എനിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ അറിയാന്‍ സാധിച്ചു. എന്നാല്‍, വാര്‍ത്തയില്‍ പരാമര്‍ശിച്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളുടെ ആരോപണങ്ങള്‍ തീര്‍ത്തും ബാലിശവും വ്യക്തിവൈരാഗ്യം തീര്‍ക്കാനുള്ളതുമാണെന്ന് അറിയിക്കാനാണ് ഈ കുറിപ്പ്.

കഴിഞ്ഞ 30 വര്‍ഷമായി അസോസിയേഷനില്‍ സജീവ സാന്നിധ്യമായ ഞാന്‍ എന്നും അനീതിക്കും അഴിമതിക്കും എതിരെ വളരെ വ്യക്തമായ നിലപാടുകള്‍ എടുത്ത വ്യക്തിയാണ്. ഇന്നും ഞാനത് തുടരുന്നു. എന്നാല്‍ ഇന്നേവരെ എന്റെ പേരില്‍ ഒരു അഴിമതിയാരോപണവും ഉയര്‍ന്നിട്ടില്ല എന്നത് പകല്‍പോലെ യാഥാര്‍ഥ്യമാണ്. എന്നാല്‍ കരാര്‍ കാലയളവിലെ കമ്മിറ്റിയില്‍ ജോയിന്റ് സെക്രട്ടറി മാത്രമായിരുന്ന എന്നില്‍ മാത്രം ആരോപണം ഉന്നയിക്കുന്നതിന്റെ സാംഗത്യം എന്താണെന്ന് മനസിലാകുന്നില്ല.

അസോസിയേഷന്റെ പരമാധികാര സഭ 17 പേരടങ്ങുന്ന മാനേജിങ് കമ്മിറ്റിയാണെങ്കിലും കാര്യങ്ങള്‍ നടത്തുന്നത് പ്രസിഡന്റ് ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരായിരിക്കെ ഞാനെന്ന വ്യക്തിക്ക് ഒറ്റയ്ക്ക് എന്തു തീരുമാനമാണ് എടുപ്പിക്കാന്‍ സാധിക്കുകയെന്നും എല്ലാവരും മനസിലാക്കേണ്ടതുണ്ട്. എന്നും അനീതിക്കെതിരെ പോരാടുന്ന എന്നെ മനഃപുര്‍വം വ്യക്തിഹത്യ നടത്തുകയാണ് ഭാരവാഹികള്‍ ചെയ്യുന്നത്. ഇപ്പോള്‍ എനിക്ക് നേരെ ഉയര്‍ന്നിട്ടുള്ള ഈ ആരോപണങ്ങള്‍ ഞാന്‍ ശക്തിയുക്തം എതിര്‍ക്കുന്നു. മാത്രവുമല്ല ഏത് അന്വേഷണവും നേരിടാനും തയ്യാറുമാണ്.

ias-aslam

ഒരു സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം ഞാന്‍ ആവശ്യപ്പെടുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കീഴിലാണെങ്കില്‍ അത് ഏറ്റവും നന്നായിരിക്കും. ഒരു ഭയവുമില്ലാതെ ഞാനതിനെ സ്വാഗതം ചെയ്യുന്നു. എന്നെ മനഃപൂര്‍വം കരിവാരിത്തേക്കാന്‍ കച്ചകെട്ടിയിറങ്ങിയ ചിലരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തിയാല്‍ എനിക്ക് നീതി ലഭിക്കുമെന്നും ഉറപ്പാണ്. മാത്രവുമല്ല അസോസിയേഷന്റെ മറ്റു പല ട്രാന്‍സാക്ഷനുകളും അവിടെ നടന്നുകൊണ്ടിരിക്കുന്ന അനാരാഗ്യകരമായ പ്രവണതകളും അതിനെക്കുറിച്ച് സംക്ഷിപ്തവും നീതിയുക്തവുമായ അന്വേഷണം കൂടി ഇതോടൊപ്പം നടത്തേണ്ടതുണ്ട്.

ഞാന്‍ വ്യക്തിപരമായി ഇന്ത്യന്‍ അസോസിയേഷന്‍ കൊണ്ട് ജീവിക്കുന്നയാളല്ല, എന്നാല്‍ ഈ അസോസിയേഷന്‍ കൊണ്ട് ജീവിക്കുന്ന വല്ലവരും ഉണ്ടെങ്കില്‍ അവരുടെ സാമ്പത്തിക സ്രോതസ്സ് കൂടി അന്വേഷണ വിധേയമാക്കണം. അസോസിയേഷന്റെ തീന്മകള്‍ക്കെതിരെ എന്നും തുറന്നുപറയുന്ന അതിനെ ശക്തിയുക്തം എതിര്‍ക്കുന്ന എന്റെ വായ മൂടിക്കെട്ടാനുള്ള ചില ക്ഷുദ്ര ശക്തികളുടെ ഗുഢതന്ത്രമായി മാത്രമേ ഞാനിനിതിനെ കാണുന്നുള്ളൂ.

എന്ന്
സ്‌നേഹപൂര്‍വം,
പി.എ.അസ്‌ലം,
ഷാര്‍ജ, യുഎഇ

English summary
Sharjah: A letter of PA Aslam to media friends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X