ഷാര്‍ജ അവിഹിത ഗര്‍ഭം ധരിച്ച പ്രവാസി യുവതി പ്രസവിച്ചു, ഞെട്ടല്‍ മാറാതെ സ്പോണ്‍സര്‍
ഷാര്‍ജ: അവിഹിത ഗര്‍ഭം ധരിച്ച പ്രവാസിയായ യുവതി പ്രസവിച്ചു. ഷാര്‍ജിലാണ് വീട്ടുജോലിക്കാരിയായ ഏഷ്യക്കാരി അവിഹിത സന്തതിയ്ക്ക് ജന്മം നല്‍കിയത്. വയറുവേനദയെത്തുടര്‍ന്നാണ് യുവതിയെ സ്‌പോണ്‍സര്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജോലിക്കാരി ഒരു കുഞ്ഞിന് ജന്മം നല്‍കിയതോടെ സ്‌പോണ്‍സറും ഞെട്ടി.
അപ്പെന്‍ഡിക്‌സിനെത്തുടര്‍ന്നുണ്ടായ വയറുവേദനയാകും യുവതിയ്‌ക്കെന്ന് കരുതിയാണ് സ്‌പോണ്‍സര്‍ ഇവരെ ദൈത് ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടറെ കണ്ട ശേഷം ബാത്ത് റൂമിലേയ്ക്ക് പോയ യുവതി കുഞ്ഞിനെ പ്രസവിച്ച ശേഷമാണ് പുറത്തിറങ്ങിയത്.

ആശുപത്രി ജീവനക്കാരെത്തി അമ്മയേയും കുഞ്ഞിനേയും പ്രത്യേക വാര്‍ഡിലാക്കി. താന്‍ ഗര്‍ഭിണിയാണെന്ന വിവരം യുവതി സ്‌പോണ്‍സറില്‍ നിന്നും മറച്ച് വച്ചിരുന്നു. ഇവരുടെ കുട്ടിയുടെ അച്ഛനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.












Click it and Unblock the Notifications