കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: വാടകക്കരാര്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള പുതിയ നിരക്ക് നിലവില്‍ വന്നു

  • By Sandra
Google Oneindia Malayalam News

ഷാര്‍ജ: യുഎഇയില്‍ വാടകക്കരാര്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള പുതുക്കിയ നിരക്ക് നിലവില്‍ വന്നു. വാര്‍ഷിക വാടകയുടെ രണ്ട് ശതമാനം നാലുശതമാനം ആയിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ആഗസ്ത് ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. ഷാര്‍ജ മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

വാട്‌സ്ആപ്പില്‍ ലൗ ജിഹാദ് വീഡിയോ:മുസ്ലിങ്ങളുടെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് പ്രതിച്ഛായ മാറ്റാന്‍!!!വാട്‌സ്ആപ്പില്‍ ലൗ ജിഹാദ് വീഡിയോ:മുസ്ലിങ്ങളുടെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് പ്രതിച്ഛായ മാറ്റാന്‍!!!

ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് വാടക കരാറുകള്‍ ഉള്‍പ്പെടെയുള്ളവ സാക്ഷ്യപ്പെടുത്തുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചത്. എന്നാല്‍ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനപ്രകാരം ഓഗസ്റ്റ് ഒന്നിന് മുന്‍പ് കാലാവധി തീര്‍ത്ത കരാറുകള്‍ക്ക് പുതിയ നിരക്ക് ബാധകമാവില്ല. ഒക്ടോബര്‍ ഒന്നുവരെ പഴയ നിരക്കില്‍ ഇത്തരക്കാര്‍ക്ക് കരാര്‍ പുതുക്കാനുള്ള അവസരം മുനിസിപ്പാലിറ്റി നല്‍കിയിട്ടുണ്ട്. ഇതിനകം കരാര്‍ പുതുക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

tenancy-contract

പുതിയ വര്‍ദ്ധനവ് നിലവില്‍ വരുന്നതിന് മുമ്പായി കരാര്‍ പുതുക്കുന്നതിനുള്ള തിരക്ക് വര്‍ദ്ധിച്ചതോടെ ഷാര്‍ജ മുനിസിപ്പിലാറ്റി ജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാടകക്കരാര്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള തുക വര്‍ദ്ധിപ്പിച്ചതിനൊപ്പം നിക്ഷേപത്തിനുള്ള സാക്ഷ്യപ്പെടത്തലിന്റെ തുകയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആളുകളുടെ തിരക്ക് വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് മുനിസിപ്പാലിറ്റിയുടെ പ്രവൃത്തി സമയം അഞ്ചുമണി വരെ നീട്ടിയതായും അറിയിച്ചിട്ടുണ്ട്.


വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]

English summary
Grace period for Sharjah rent contract renewal. Sharjah make hike in tenacy contract attestation from August.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X