ഷാര്‍ജയില്‍ മലയാളിയെ കുത്തിക്കൊന്നു!!!
ഷാര്‍ജ: മലയാളിയായ സുപ്പര്‍മാര്‍ക്കറ്റ് ഉടമസ്ഥനെ സ്ഥാപനത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വ കാലത്ത് ഏഴുമണിയോടെയാണ് സംഭവം. തിരൂര്‍ കല്‍പകഞ്ചേരി സ്വദേശി കുടലില്‍ അലി (52 വയസ്സ് ) ആണ് മരിച്ചത്. തൊട്ടടുത്ത സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് ഇയാളെ കുത്തേറ്റ് നിലത്ത് വീണ നിലയില്‍ കണ്ടെത്തിയത്.
ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ്, മെഡിക്കല്‍ വിഭാഗത്തിന്റെ സഹായത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മോഷണ ശ്രമത്തിനിടെ അക്രമി ഇയാളെ കൊലപ്പെടുത്തിയതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ സ്ഥാപനത്തില്‍ യാതൊരു വിധത്തിലുമുള്ള മോഷണ ശ്രമവും കണ്ടെത്തിയിട്ടില്ല.

30 വര്‍ഷമായി അലി യുഎഇ ല്‍ സ്ഥാപനം നടത്തി വരുന്നു. കാലത്ത് സ്ഥാപനത്തില്‍ എത്തിയവരെ കേന്ദ്രീകരിച്ച് പോലീസ് സി ഐഡി വിഭാഗം അന്യേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടന്ന സ്ഥാപനത്തില്‍ സുരക്ഷാ കേമറകള്‍ ഇല്ലാത്തത് പ്രതിയെ തിരിച്ചറിയാന്‍ പോലീസിന് പ്രയാസം സ്യഷ്ടിക്കുമെങ്കിലും തൊട്ടടുത്തുള്ള സ്ഥാപനത്തിലെ സുരക്ഷാ കേമറ വഴി സൂപ്പര്‍മാര്‍ക്കറ്റ് പരിസരത്ത് എത്തിയവരെ കുറിച്ചാണ് പോലീസ് അന്യേഷണം നടത്തുന്നത്.
സംഭവം നടന്ന സമയത്ത് ഒരാള്‍ കടയില്‍ നിന്നും ഇറങ്ങി ഓടുന്നത് തൊട്ടടുത്ത സ്ഥാപനത്തില്‍ ഘടിപ്പിച്ചിട്ടുള്ള കേമറ ദ്യശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications