ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു
ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി റോസ്‌മേരി (16) യാണ് താമസിക്കുന്ന കെട്ടിടത്തില്‍ നിന്നും വീണു മരിച്ചത്. അബുഷഗാറ ഏരിയയില്‍ ഇന്നലെ വൈകീട്ടോടെയാണ് അപകടം നടന്നത്. ത്യശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സൈമണ്‍ സെബാസ്റ്റിയന്റെയും റീത്താമ്മയുടെ മകളാണ് മരിച്ച റോസ്‌മേരി.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ രണ്ടു ദിവസമായി കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. കെട്ടിടത്തിലെ 7 ാം നിലയിലുള്ള ഫല്‍റ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥി സോളമന്‍ സഹോദരനാണ്. മ്യതദേഹം അല്‍ ഖാസിമി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications