69 ാം വയസ്സില്‍ തന്റെ ആരോഗ്യ രഹസ്യം വ്യക്തമാക്കി മാമുക്കോയ!!
ഷാര്‍ജ: 69ാം വയസ്സിലും അങ്ങയുടെ ആരോഗ്യത്തിന്റെ രഹസ്യമെന്താണെന്ന് വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ നിന്നും ഒരു മിടുക്കിയുടെ ചോദ്യത്തിന് ഒട്ടും വൈകിക്കാതെ മാമുക്കോയയുടെ മറുപടി എത്തി. എല്ലാവരെയും സ്‌നേഹിക്കുകയും മനസ്സില്‍ വിദ്വേഷം വെച്ച് നടക്കാതിരിക്കുകയും ചെയ്യുന്നതിനാലാണെന്നായിരുന്നു മാമുക്കോയയുടെ ഉത്തരം. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ മലയാളം വിഭാഗം വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
മാതൃഭാഷ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അതിനാല്‍ മാതൃഭാഷയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും വേണമെന്ന് സിനിമാ നടന്‍ മാമുക്കോയ വിദ്യാര്‍ത്ഥികളോടായി അഭ്യര്‍ത്ഥിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍.രാധാകൃഷ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം ഉപഹാരം നല്‍കി.ജനറല്‍ സെക്രട്ടറി ബിജു സോമന്‍,ജോയിന്റ് ജനറല്‍ സെക്രട്ടറി അഡ്വ.അജി കുര്യാക്കോസ്, ജോയിന്റ് ട്രഷറര്‍ വി.എ.മൊയ്തീന്‍, മാനേജിംഗ് കമ്മിറ്റിഅംഗം അബ്ദുമനാഫ് എന്നിവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications