മരുഭൂമിയിലെ തണല്‍ മരങ്ങള്‍ പ്രകാശനം ചെയ്തു
പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും, സിനിമ നടിയുമായ സോണിയ മല്‍ഹാര്‍ സാഹിത്യകാരി ഹണി ഭാസ്‌ക്കറിന് കോപ്പി നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.
ഷാര്‍ജ: ലത്തീഫ് തെച്ചിയുടെ പ്രവസാനുഭവങ്ങളുടെ രചനയായ 'മരുഭൂമിയിലെ തണല്‍ മരങ്ങള്‍' ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ ലിറ്ററേച്ചര്‍ ഫോറത്തില്‍ വെച്ച് പ്രകാശനം ചെയ്തു. പ്രമുഖ സാഹിത്യകാരി ശാന്താ തുളസീധരന്‍ തയ്യാറാക്കിയ പുസ്തകം ലിബി പല്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചത്. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും, സിനിമ നടിയുമായ സോണിയ മല്‍ഹാര്‍ സാഹിത്യകാരി ഹണി ഭാസ്‌ക്കറിന് കോപ്പി നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.
സൗദി അറേബ്യയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന തേച്ചി നേരിട്ട് കണ്ടിട്ടുള്ള അനുഭവങ്ങള്‍ പുസ്‌കമാക്കി മാറ്റുകയായിരുന്നു. ബഷീര്‍ തിക്കോടി, ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സി.കെ.എ.ഷമീര്‍ ബാവ, ഫാസില്‍ മുസ്തഫ, ശാന്ത തുളസീധരന്‍ എന്നിവര്‍ സംസാരിച്ചു. അറിഞ്ഞോ അറിയാതെയോ ശിക്ഷിക്കപ്പെടുന്നവര്‍ക്കും കബളിപ്പിക്കപ്പെട്ടവര്‍ക്കും, മണലാരണ്യത്തിലെത്തി വേദന തിന്നുന്നവര്‍ക്കും ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സംഭവങ്ങള്‍ കോര്‍ത്തിണക്കിയതാണ് മരുഭൂമിയിലെ തണല്‍ മരങ്ങള്‍. ലക്ഷക്കണക്കായ പ്രവസികള്‍ അന്നം തേടിയുള്ള യാത്രയില്‍ ചോരക്കൊതിയും ചതി പ്രയോഗങ്ങളും കാണാതെ പോകരുതെന്ന സന്ദേശവും ഈ ഗ്രന്ഥത്തിലുണ്ട്.

ഭരണകൂടം കാണാതെ പോകുന്ന പ്രവാസികളുടെ സ്ഥിതിഗതികളില്‍ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കലും സാധ്യമാകുന്ന ഒരു ഗ്രന്ഥമാണിത്. സൗദി അറേബ്യയില്‍ തെറ്റിദ്ധാരണയുടെ പേരില്‍ 5 വര്‍ഷത്തോളം ജയിലിലടക്കപ്പെട്ട നാരായണന്‍ എന്ന ഒരു വ്യക്തിയുടെ കേസിലിടപെട്ട് അദ്ദേഹത്തെ നാട്ടിലെത്തിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ സൗദി വിട്ട് പോകാന്‍ സാധിക്കാതെ ലത്തീഫ് തെച്ചി നിയമക്കുരുക്കില്‍ പെട്ട് സൗദിയില്‍ കുടുങ്ങിയ അവസ്ഥയിലാണ്. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ അടിയന്തിരമായി ഇടപെടേണ്ട അവസ്ഥയിലാണുള്ളത്.
സി.കെ.എ.ഷമീര്‍ ബാവ കോര്‍ഡിനേറ്റര്‍, ഫോണ്‍. 00971 501429035












Click it and Unblock the Notifications