കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ സംവിധാനം ഏര്‍പ്പെടുത്തുന്ന രണ്ടാമത്തെ അറബ് നഗരമായി ഷാര്‍ജ

Google Oneindia Malayalam News

ഷാര്‍ജ: നഗരങ്ങളുടേയും തെരുവുകളുടേയും ദ്യശ്യങ്ങള്‍ പകര്‍ത്തിയുള്ള ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ വിഭാഗത്തിലേക്ക് ഷാര്‍ജയേയും ഗൂഗിള്‍ ഉള്‍പ്പെടുത്തി.ലോകത്ത് ഏതാണ്ട് 63 രാജ്യങ്ങളില്‍ നിന്നുള്ള 3000 ത്തോളം നഗരങ്ങളാണ് ഈ സഞ്ചാര സഹായി പ്രോഗ്രാമില്‍ ലഭ്യമായിട്ടുള്ളത്. പ്രതേകം തയ്യാറാക്കിയ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള കാമറയുടെ സഹായത്താല്‍ രാജ്യത്തെ മുക്കും മൂലയും ദ്രശ്യങ്ങളായി പകര്‍ത്തി സഞ്ചരിക്കുന്ന വഴിയുടെ ദ്യശ്യങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണ് ഗൂഗ്ള്‍ സ്ട്രീറ്റ് വ്യൂ.

താമസ കേന്ദ്രങ്ങളെ കൂടുതല്‍ സുരക്ഷിതമാക്കുന്നതോടപ്പം വിനോദ സഞ്ചാര മേഖലയിലും വലിയ ഉണര്‍വ്വ് രേഖപ്പെടുത്താന്‍ പുതിയ സംവിധാനം സഹായിക്കും. അറബ് സംസ്‌കാരത്തിന്റെ പൈത്രകമായി അറിയപ്പെടുന്ന ഷാര്‍ജയെ കുറിച്ച് ലോകത്തിന്റെ ഏത് കോണിലിരിക്കുന്നവര്‍ക്കും പെട്ടന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ഗൂഗ്ള്‍ സ്ട്രീറ്റ് വ്യൂ വിനോദ സഞ്ചാരികളെ കൂടുതലായി എമിറേറ്റിലെത്തിക്കാന്‍ സഹായിക്കും. പുത്തന്‍ ടെക്‌നോളജിയുടെ ഭാഗമാകാന്‍ എമിറേറ്റിന് സാധിച്ചതില്‍ ഏറെ അഭിമാനിക്കുന്നതായി ഷാര്‍ജ നഗരാസൂത്രണ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ ഖാസിമി അഭിപ്രായപ്പെട്ടു.

googlestreetview

2007 ല്‍ തുടക്കം കുറിച്ച ഗൂഗ്ള്‍ സ്ട്രീറ്റ് വ്യൂവിലേക്ക് കൂടുതല്‍ നഗരങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും പട്ടികയില്‍ ഷാര്‍ജയെ ഉള്‍പ്പെടുത്താന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായും സ്ട്രീറ്റ് വ്യൂ പ്രോഗ്രാം മാനേജര്‍ ആന്റണി മഗ്ലൂഗഌന്‍ പറഞ്ഞു. റോഡുകള്‍, പ്രധാന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാപാര,വ്യവസായ കേന്ദ്രങ്ങള്‍, ഗതാഗത സംബന്ധമായ കാര്യങ്ങള്‍ തുടങ്ങിയവയുടെ ദൃശ്യങ്ങളാണ് ഗൂഗ്ള്‍ സ്ട്രീറ്റ് വ്യൂ വഴി ലഭിക്കുക. ദുബായിയാണ് പട്ടികയില്‍ ഇടം നേടിയ ആദ്യത്തെ അറബ് നഗരം.

English summary
Sharjah may become the second Arab city covered by Google Street View
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X