ദേര പ്രകാശനം ചെയ്തു
ഷാര്‍ജ : മാധ്യമ പ്രവര്‍ത്തകന്‍ കെ എം അബ്ബാസിന്റെ ദേര എന്ന നോവല്‍, ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു .
യുഎഇ എക്സ്ചേഞ്ച് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ഗോപകുമാര്‍ ഭാര്‍ഗവനില്‍ നിന്ന് കെസെഫ് ചെയര്‍മാന്‍ ബി എ മഹ്മൂദ് ഏറ്റുവാങ്ങി. ഗ്രീന്‍ ബുക്സ് എം ഡി കൃഷ്ണദാസ്, അനില്‍കുമാര്‍ എ വി, കെ പി കെ വെങ്ങര, പി പി ശശീന്ദ്രന്‍, എം സി എ നാസര്‍, ഷാര്‍ലി ബെഞ്ചമിന്‍, ജ്യോതികുമാര്‍, ഇസ്മായില്‍ മേലടി, ഹണി ഭാസ്‌കരന്‍, സാദിഖ് കാവില്‍ എന്നിവര്‍ സംസാരിച്ചു.

ദുബായ് മലയാളി ജീവിതം പശ്ചാത്തലമായ നോവലാണ് ദേര. കെ എം അബ്ബാസിന്റെ കുറിപ്പുകളുടെ സമാഹാരം നവ. നാല് വെള്ളി രാത്രി ഒമ്പതിന് പുസ്തകമേളയില്‍ പ്രകാശനം ചെയ്യും .വിവരങ്ങള്‍ക്ക് 050 -6749971


Click it and Unblock the Notifications