കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്‍ഇന്ത്യ വാര്‍ത്ത സുധീഷിന് തുണയായി

Google Oneindia Malayalam News

ഷാര്‍ജ: വണ്‍ഇന്ത്യയുടെ തമിഴ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രവാസിയുടെ ജയില്‍ ജീവിതം അവസാനിക്കാന്‍ സഹായകമായി. തൊഴിലുടമയുടെ തെറ്റിന്റെ പേരിലാണ് തമിഴ്‌നാട് സ്വദേശിയായ സുധീഷ് ഷാര്‍ജ ജയിലിലായത്. ഈ കുടുംബത്തിന്റെ കദന കഥ സെപ്തംബര്‍ നാലിന് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് നിരവധി കേന്ദ്രങ്ങളില്‍ നിന്നും സഹായം ഒഴുകിയെത്തുകയായിരുന്നു.

ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന സുധീഷിന്റെ നാട് തഞ്ചാവൂരാണ്. ഭാര്യ സുന്ദരിയും മൂന്നു കുട്ടികളും സുധീഷിനൊപ്പമുണ്ടായിരുന്നു. ഒരു ചെക്ക് ബൗണ്‍സായി കേസുമായി ബന്ധപ്പെട്ടാണ് പോലിസ് ഇയാളെ പിടികൂടിയത്. വാസ്തവത്തില്‍ തൊഴിലുടമയായിരുന്നു ഈ കേസിലെ യഥാര്‍ത്ഥ കുറ്റവാളി. ഇതോടെ കുടുംബം പട്ടിണിയായി. വണ്‍ഇന്ത്യയിലെ വാര്‍ത്തയറിഞ്ഞ് 'ബാംഗ്ലൂര്‍' എന്ന പേരില്‍ റസ്റ്റോറണ്ട് നടത്തുന്ന മംഗലാപുരം സ്വദേശി കുടുംബാംഗങ്ങള്‍ക്കുള്ള ഭക്ഷണം നല്‍കാന്‍ തയ്യാറായി.

Sudheesh Family

പലരും പണമയച്ച് സഹായിച്ചു. സുധീഷിനെ ജയിലില്‍ നിന്നിറക്കാന്‍ എല്ലാ നിയമസഹായവും വാഗ്ദാനം ചെയ്തുകൊണ്ട് മഹമൂദ് അലവി എന്ന അഭിഭാഷകനും മുന്നിട്ടിറങ്ങി. തീര്‍ത്തും സൗജന്യമായിട്ടായിരുന്നു ഈ നിയമസഹായം. എല്ലാവരുടെയും കഠിനപ്രയത്‌നം കൊണ്ട് സെപ്തംബര്‍ എട്ടിന് സുധീഷ് ജയില്‍ മോചിതനായി . വണ്‍ഇന്ത്യ ചെയ്ത ഉപകാരത്തിന് നന്ദി പറയുമ്പോള്‍ സുധീഷിന്റെയും കുടുംബാംഗങ്ങളുടെയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

English summary
Oneindia readers help a Tamil family in Sharjah,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X