ഷാര്‍ജയില്‍ ബ്രിട്ടീഷ് സിലബസ് നഴ്‌സറി ആരംഭിക്കുന്നു
ഷാര്‍ജ: ഷാര്‍ജയിലെ അല്‍ ഖാസിമിയയില്‍ അല്‍ ബുസ്താന്‍ ഹോട്ടലിനു സമീപം പുതുതായി ആരംഭിക്കുന്ന അല്‍ ലുലു നഴ്‌സറി ഏപ്രില്‍ 29 വെള്ളിയാഴ്ച 4 മണിക്ക് ഷാര്‍ജ ഔഖാഫ് ആന്‍ഡ് ഇസ്ലാമിക് അഫയഴ്‌സ് തലവന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി ഉത്ഘാടനം ചെയ്യും.
ബ്രിട്ടീഷ് നാഷണല്‍ കരിക്കുലം ആയ ഇവൈഎഫ്എസ്സ് പിന്തുടരുന്ന അല്‍ ലുലു നഴ്‌സറിയില്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായിരിക്കും പ്രവേശനം അനുവധിക്കുക. പ്രീസ്‌കൂള്‍ തലത്തിലുള്ള കുട്ടികളുടെ സംപൂര്‍ണ്ണ വ്യക്തിത്വ വികസനം ലക്ഷ്യം വയ്ക്കുന്ന പഠന രീതി ആയിരിക്കും അല്‍ നഴ്‌സറി സ്വീകരിക്കുക.

ജോലിക്ക് പോകുന്ന മാതാപിതാക്കളുടെ കുട്ടികളെ ശനിയാഴ്ച അടക്കം ദിവസം മുഴുവന്‍ (7 മുതല്‍ 7 വരെ) പരിപാലിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ കളിയും പഠനവും ഒരുമിച്ചു കൊണ്ടു പോകുന്ന രീതിയാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കുട്ടികളില്‍ മറഞ്ഞു കിടക്കുന്ന കഴിവുകളും പ്രതിഭയും പുറത്തു കൊണ്ടു വരാന്‍ പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകരാണ് അല്‍ ലുലു നഴ്‌സറിയില്‍ കുട്ടികളെ പഠിപ്പിക്കുക. ഏപ്രില്‍ 30 ന് അഡ്മിഷന്‍ ആരംഭിക്കുമെന്ന് ഷാര്‍ജയിലെ ഏഷ്യ കള്‍ച്ചര്‍ സെന്ററിന്റെ സഹോദര സ്ഥാപനമായ അല്‍ ലുലു നഴ്‌സറി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications