മദ്യവില്‍പ്പനയ്ക്കിടെ പ്രവാസി യുവാവ് ഷാര്‍ജ പൊലീസിന്‍റെ പിടിയിലായി
ഷാര്‍ജ: മദ്യവില്‍പ്പന നടത്തിയതിന് ഷാര്‍ജയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റിലായി. ഖോര്‍ഫകാനിലെ പഴയ മാര്‍ക്കറ്റില്‍ മദ്യവില്‍പ്പന നടത്തുന്നതിനിടെയാണ് ഇന്ത്യക്കാരനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും വന്‍ മദ്യശേഖരം പിടികൂടി.
പ്രതിയെ പിടികൂടിയത് ഷാര്‍ജ പൊലീസിവെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ്. മദ്യം വാങ്ങാനെന്ന വ്യാജേന എത്തിയ ഉദ്യോഗസ്ഥരാണ് പ്രതിയെ കുടുക്കിത്. ഫുജൈറ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളില്‍ നിന്നും വന്‍ മദ്യ ശേഖരം പിടികൂടിയത്.

പ്രതി മദ്യ വില്‍പ്പന നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.ഇന്ത്യക്കാരനാണെന്ന് മാത്രമേ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നുള്ളൂ. ഇയാള്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളതാണെന്നോ പേര് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.












Click it and Unblock the Notifications