Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ:കുഴല്‍ ഫോണ്‍വിളി വേട്ട ഒരാള്‍ അറസ്റ്റില്‍

ഷാര്‍ജ:കുഴല്‍ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് ബംഗ്ളാദേശ് സ്വദേശിയെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. ടെലി കമ്യൂണിക്കേഷന്‍ അതോറിറ്റിയുടെ അംഗീകാരം ഇല്ലാതെ താമസസ്ഥലത്ത് അധികൃതമായി കോള്‍ സെന്റര്‍ നടത്തുകയായിരുന്നു യുവാവ്. ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റിലൂടെയുള്ള ഫോണ്‍വിളി സൗകര്യമാണ് ഇയാള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇയാളുടെ പക്കല്‍നിന്നും കുഴല്‍ ഫോണ്‍വിളിയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. അനധികൃതമായി കോള്‍ സെന്റര്‍ പ്രവര്‍ത്തിയ്ക്കുന്നു എന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്.

Crime

റഫീഖ് എന്നാണ് അറസ്റ്റിലായ ബംഗാളിയുടെ പേരെന്ന് ചില അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. തന്റെ താമസസ്ഥലത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ഒരിയ്ക്കലും പിടിയ്ക്കപ്പെടില്ലെന്ന് ഉറപ്പുണ്ടായിരുന്നെന്നും അതാണ് കുഴല്‍ ഫോണ്‍വിളിയുമായി മുന്നോട്ട് പോയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ടെലി കമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിയ്ക്കുന്ന കഫേകളേയും മറ്റും ആശ്രയിക്കാന്‍ സ്വദേശികളും പ്രവാസികളും ശ്രമിയ്ക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. അനധികൃതമായി ഫോണ്‍ ചെയ്യുന്നവരെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+