Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജയില്‍ നിരവധി അനധികൃത ഇടപാടുകാര്‍ പിടിയിലായി!!!

ഷാര്‍ജ: പോലീസ് നടത്തിയ വ്യാപകമായ പരിശോധനയില്‍ ഷാര്‍ജ വ്യവസായ മേഖലകളില്‍ അനധികൃതമായി ഇടപാടുകള്‍ നടത്തി വന്ന നിരവധി പേര്‍ പിടിയിലായി. സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടി തെരുവുകളിലും റോഡ് സിഗ്‌നലുകളിലും അനധിക്രത ഇടപാടുകള്‍ നടത്തി വന്നവരാണ് പിടിയിലായവര്‍.

മതിയായ രേഖകളില്ലാതെയും അനധിക്രതമായും രാജ്യത്ത് തങ്ങുന്നവരെ പിടികൂടന്നതിനായി ആരംഭിച്ച പരിശോധനാ കാമ്പയിന്‍ എമിറേറ്റിലെ വിവിധ ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുകയാണ്. തെരുവുകളില്‍ വാഹനം കഴുകുന്നവരും, മാലിന്യങ്ങളില്‍ നിന്നും പ്ലാസ്റ്റിക് വേര്‍തിരിച്ച് പെറുക്കി വില്‍ക്കുന്നവരും ഡ്യുപ്ലിക്കേറ്റ് മൊബൈല്‍ ഫോണ്‍ വിപണനം നടത്തുന്നവരും പിടിയിലായവരില്‍പ്പെടുന്നു.

sharjahpolice

എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും വ്യാപകമായ പരിശോധനകള്‍ സംഘടിപ്പിക്കുമെന്ന് ഷാര്‍ജാ പോലീസ് ഹെഡ് കോര്‍ട്ടേസ് അറിയിച്ചു. ഇത്തരക്കാരെ കണ്ടെത്തുന്നതിനായി പോലീസ് പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. സംശയം തോന്നുന്നവരെ കുറിച്ച് 901 എന്ന നമ്പരിലോ 065632222 എന്ന നമ്പരിലോ പോലീസുമായി ബന്ധപ്പെടാമെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+