Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജാ പോലീസ് വാഹന കവര്‍ച്ചാ സംഘത്തെ പിടികൂടുന്ന വീഡിയോ കാണാം!!!

ഷാര്‍ജ: വാഹനങ്ങള്‍ മോഷണം നടത്തി വെട്ടിപ്പൊളിച്ച് ഭാഗങ്ങളാക്കി വില്‍പന നടത്തുന്ന ആറംഗ സംഘത്തെ ഷാര്‍ജ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സി.ഐ.ഡി) വിഭാഗം അറസ്റ്റ് ചെയ്തു. ഷാര്‍ജ ദൈദില്‍ ആളൊഴിഞ്ഞ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഫാമില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഫാമും പരിസരവും സി.ഐ.ഡി വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കവര്‍ച്ച ചെയ്യുന്ന വാഹനങ്ങള്‍ ഇവിടെ എത്തിച്ച് ഇത്തരത്തില്‍ പൊളിച്ചു ഭാഗങ്ങളാക്കി ഷാര്‍ജയിലും പരിസരത്തുമുള്ള കടകളില്‍ വില്‍പന നടത്തിയതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഫാം ഉടമ അറിയാതെ കാവല്‍ക്കാരന് പണം നല്‍കിയാണ് സംഘം വാഹനങ്ങള്‍ ഫാമില്‍ എത്തിച്ചിരുന്നത്. നിരവധി വാഹനങ്ങളുടെ പൊളിച്ചിട്ട ഭാഗങ്ങള്‍ ഫാമില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഫാമിലെത്തുന്ന ഒരു വാഹനത്തിന് 2000 ദിര്‍ഹമാണ് കാവല്‍ക്കാരന് സംഘം നല്‍കിയിരുന്നത്. ഏഷ്യന്‍ വംശജരാണ് പിടിയിലായവര്‍. ഫാം തിരച്ചില്‍ നടത്തി മോഷ്ടാക്കളെ അറസ്റ്റ് ചെയ്യുന്ന ദ്യശ്യങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+