Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം തട്ടിപ്പറിക്കാന്‍ ശ്രമിച്ചവര്‍ക്കു വേണ്ടി തെരച്ചില്‍ ശക്തമാക്കിയതായി ഷാര്‍ജ പോലീസ്

ഷാര്‍ജ :പണമിടപാട് സ്ഥാപനത്തില്‍ നിന്നും പണം കൊണ്ട് പോകുന്ന വാഹനങ്ങളെ നിരീക്ഷിച്ച് പണം തട്ടിപ്പറിക്കുന്ന സംഘത്തിനു വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയതായി ഷാര്‍ജ പോലീസ് സി ഐഡി വിഭാഗം അറിയിച്ചു.

കഴിഞ്ഞ ദിവസം ഷാര്‍ജ അല്‍ നഹദ ഭാഗത്ത് മണി എക്‌സ്‌ചേഞ്ചില്‍ നിന്നും വാഹനത്തിലേക്ക് പണം മാറ്റുന്നതിനിടെ ജീവനക്കാരെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച് പണം അപഹരിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ജീവനക്കാരുടെ ശക്തമായ പ്രത്യാക്രമണത്തില്‍ പദ്ധതി പരാജയപ്പെടുകയായിരുന്നു. ആഫ്രിക്കന്‍ സ്വദേശികളായ മുന്നുപേരാണ് ആക്രമത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്.

sharjahpolice1

ഇവര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിരിക്കുയാണ് പോലീസ്. പരിസര സ്ഥാപനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള സുരക്ഷാ കേമറകളില്‍ ഇവരുടെ മുഖം വ്യക്തമായിട്ടുണ്ടെന്നും പ്രതികളെ എത്രയും പെട്ടന്ന് കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു. അതിനിടെ ആക്രമണത്തില്‍ പരിക്കു പറ്റിയ ഇന്ത്യക്കാരനായ ജീവനക്കാരന്‍ ഒഴികെയുളളവര്‍ ആശുപത്രി വിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+