ഷാര്‍ജാ പോലീസ് മയക്കുമരുന്ന് വേട്ടയുടെ വീഡിയോ പുറത്തുവിട്ടു!!!
ഷാര്‍ജ: രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഷാര്‍ജ പോലീസ് നടത്തിയ ആസൂത്രിത മയക്കുമരുന്ന് വേട്ടയുടെ വീഡിയോ ദ്രശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. വിത്യസ്ത സ്ഥലങ്ങളിലായി നടന്ന വേട്ടയില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യാനും വലിയ തോതില്‍ മയക്കുമരുന്ന് കണ്ടെത്താനും പോലീസിനു സാധിച്ചു. തുടരന്യേഷണത്തിന്റ ഭാഗമായി പിടിച്ചെടുത്ത മയക്കുമരുന്നിന്റെ അളവോ, ഏത് തരത്തിലുള്ള മയക്കു മരുന്നാണെന്നോ പോലീസ് പുറത്തു വിട്ടിട്ടില്ല.
അയല്‍ രാജ്യങ്ങളിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ചെറിയ ബോട്ടുകളിലെ രഹസ്യ അറകള്‍ക്കുള്ളിലും, വാഹനങ്ങളിലുമായാണ് മയക്കുമരുന്നുകള്‍ സൂക്ഷിച്ചിരുന്നത്. അടച്ചിട്ട സ്ഥാപനത്തിന്റെ പുറത്തു ഉപേക്ഷിച്ച രീതിയില്‍ ഒരാള്‍ ഒരു കവര്‍ വെക്കുന്നതും അല്‍പ സമയത്തിനു ശേഷം കാറില്‍ വരുന്നയാള്‍ കവര്‍ എടുത്തു കാറില്‍ വെച്ചയുടന്‍ പോലീസ്, സി.ഐ.ഡി ഉദ്യോഗസ്ഥര്‍ കാര്‍ വളഞ്ഞ് അയാളെ അറസ്റ്റ് ചെയ്യുന്നതും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആധുനിക കേമറകളായ ഡ്രോണടക്കമുള്ള ഉപകരണങ്ങളുടെ സഹായത്താലാണ് രംഗങ്ങള്‍ രഹസ്യമായി ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.












Click it and Unblock the Notifications