ഷാര്‍ജ: വാടക ഉടമ്പടി രജിസ്‌ട്രേഷന്‍ നിരക്ക് ഇരട്ടിയാക്കി
ഷാര്‍ജ: ഷാര്‍ജയിലെ വാടക ഉടമ്പടി രജിസ്‌ട്രേഷന്‍ നിരക്കി ആഗസ്റ്റ് മാസം ഇരട്ടിയായി പ്രഖ്യാപിച്ചു കൊണ്ട് മുന്‍സിപാലിറ്റി ഉത്തരവിറക്കി.
ഒരു വര്‍ഷത്തേക്ക് രജിസ്‌ട്രേഷന്‍ ഫീസ് 2%മായിരുന്നു ചുമത്തിയിരുന്നത്. ആഗസ്റ്റ് 1 മുതല്‍ 4%മായി വര്‍ധിക്കും.

താമസത്തിനായുള്ള കെട്ടികടങ്ങള്‍ക്ക് വര്‍ഷത്തേക്ക് 4 ശതമാനവും വാണിജ്യ ആവശ്യത്തിനായുള്ള കെട്ടിടങ്ങള്‍ക്ക് 5 ശതമാനവുമാണ് ഇനി മുതല്‍ ഫീസായി ഈടാക്കുന്നത്.
നിലവില്‍ കെട്ടിടങ്ങളുടെ വാടക ഉടമ്പടി പുതുക്കുന്നത് പഴയ രീതിയില്‍ ആകില്ല. പകരം സെപ്റ്റംബര്‍ 1 മുതല്‍ ഇലക്ട്രോണിക് സിസ്റ്റമായിരിക്കും ഇതിന് ഉപയോഗിക്കുക.












Click it and Unblock the Notifications