ഷാര്‍ജയിലെ റോഡപകടങ്ങള്‍ കുറയുന്നു?
ഷാര്‍ജ: റോഡപകടങ്ങള്‍ വര്‍ദ്ധിയ്ക്കുന്നത് ഏത് രാജ്യത്തെ സംബന്ധിച്ചായാലും അത്ര നല്ല കാര്യമല്ല. ഷാര്‍ജയെ സംബന്ധിച്ചിടത്തോളവും വര്‍ദ്ധിച്ച് വരുന്ന റോഡപകടങ്ങള്‍ അവര്‍ക്ക് വെല്ലുവിളി തന്നെയായിരുന്നു. മോശം ടയറുകള്‍ ഉള്ള വാഹനങ്ങള്‍ ഓടിയ്ക്കുന്നത് മൂലം ഉണ്ടായ അപകടങ്ങള്‍ വളരെ കൂടുതലായിരുന്നു.
ടയര്‍ പൊട്ടി ആ വര്‍ഷവും നാല് പേര്‍ മരിച്ചു. എന്നാല്‍ മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണ സഖ്യം ഇത്തവണ വളരെ കുറവാണെന്ന് തന്നെ പറയാം. ടയറുകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി ക്യാംപയിനുകള്‍ നടത്തുകയാണ് അധികൃതര്‍ ചെയ്തത്.

ഷാര്‍ജയില്‍ നടന്ന കാര്‍ അപകടങ്ങളില്‍ അധികവും ടയറിന് കേട് പാടുകള്‍ പറ്റിയതുകൊണ്ടുണ്ടായതാണെന്ന് പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള മുബാറക് ബിന്‍ അമെര്‍ പറഞ്ഞു.
വേനല്‍കാലത്താണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നതെന്നും തങ്ങള്‍ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമിത ഭാരം കയറ്റുന്നതും പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നതിന് ഇടയാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
2013 ന്റെ പകുതിയില്‍ 812 ആയിരുന്ന അപടകട മരണം 312 ആയി കുറയ്ക്കാന്‍ പ്രചാരണ പരിപാടികള്‍ ഉള്‍പ്പെടയുള്ളവയിലൂടെ അധികൃതര്‍ക്ക് കഴിഞ്ഞു.












Click it and Unblock the Notifications