ഷാര്‍ജയില്‍ റോഡുകള്‍ അടിച്ചിടും
ഷാര്‍ജ : അറ്റകുറ്റപണികള്‍ക്കായി ഷാര്‍ജയിലെ അല്‍ സൂറ ഏരിയയില്‍ കിംഗ് അബ്ദുള്‍ അസീസ് സ്ട്രീറ്റ് റോഡുകള്‍ ഭാഗികമായി അടച്ചിടുമെന്ന് ഷാര്‍ജ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അധിക്രതര്‍ വ്യക്തമാക്കി.
വിവിധ ഭാഗങ്ങളിലേക്കുള്ള വഴിതിരിച്ചുവിടല്‍ ക്യത്യമായി വാഹനം ഓടിക്കുന്നവരെ ബോധ്യപ്പെടുത്തുന്നതിനായുള്ള ബോര്‍ഡുകള്‍ റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചിട്ടുള്ളതായും അധിക്രതരുടെ അറിയിപ്പില്‍ പറയുന്നു. 2017 ജനുവരി 8 വരെയുള്ള രണ്ടാഴ്ച കാലയളവില്‍എല്ലാ ദിവസവും രാവിലെ 11 മുതല്‍ 5 വരെയായിരിക്കും റോഡുകള്‍ അടച്ചിടുക.

ഇതോടൊപ്പം കുവൈറ്റ് സ്‌ക്വയറിനെയും ഗവണ്മെന്റ് സ്‌ക്വയറിനെയും ബന്ധിപ്പിക്കുന്ന റോഡും വെള്ളിയാഴ്ച വരെ ദിവസവും ഏഴു മണിക്കൂര്‍ സമയത്തേയ്ക്ക് ഭാഗികമായി അടച്ചിടുമെന്ന് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി വാഹനം ഓടിക്കുന്നവര്‍ മറ്റ് റോഡുകളെ ആശ്രയിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.












Click it and Unblock the Notifications