ഷാര്‍ജയിലെ ഹമരിയ ഫ്രീസോണ്‍ ബെംഗളൂരുവില്‍ റോഡ് ഷോ നടത്തും
ഷാര്‍ജ: ഷാര്‍ജയിലെ ഹമരിയ ഫ്രീ സോണ്‍ ഇന്ത്യയില്‍ റോഡ് ഷോകള്‍ നടത്താന്‍ ഒരുങ്ങുന്നു. ബെംഗളൂരുവിലാണ് ഹമരിയ ഫ്രീ സോണ്‍ റോഡ് ഷോകള്‍ നടത്തുന്നത്. മെയ് 30 മുതലാണ് റോഡ് ഷോ നടത്തുക. തുങ്കൂരിലും ഹാസനിലുമാണ് ഷോകള്‍ നടത്തുക.
ഫെഡറേഷന്‍ ഓഫ് കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസുമായി (എഫ്‌കെസിസിഐ) സഹകരിച്ചാണ് റോഡ് ഷോ നടത്തുകയെന്ന് ഹമരിയ ഫ്രീ സോണ്‍ ഡയറക്ടറും ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീ സോണ്‍ ഡയറകടറുമായ സൗദ് സലീം അല്‍ മസ്രോയി പറഞ്ഞു.

മെയ് 30നാണ് ഹമരിയ ഫ്രീ സോണ്‍ അംഗങ്ങള്‍ ബെംഗളൂരുവില്‍ എത്തുന്നത്. ലേ മെറിഡിയന്‍ ഹോട്ടലിലാണ് അംഗങ്ങള്‍ താമസിയ്ക്കുക. തൊട്ടടുത്ത ദിവസം തുങ്കൂരിലെ നവീന്‍ റീജന്‍സി ഹോട്ടലിലാണ ്പ്രതിനിധി സംഘം തങ്ങുക. ഹാസനില്‍ ഹോട്ടല്‍ അശോകയും പരിപാടിയുടെ വേദിയാകും.
ഹമരിയ ഫ്രീ സോണിന്റെ നിക്ഷേപകരില്‍ ഏറെയും ഇന്ത്യക്കാരാണ്. 35 ശതമാനം ഇന്ത്യന്‍ ഇന്‍വെസ്റ്റേഴ്‌സാണ് കമ്പനിയ്ക്കുള്ളത്. 2089 ഇന്ത്യന്‍ കമ്പനികളാണ് ഹമരിയ ഫ്രീസോണില്‍ ഉള്ളത്. 2015 ല്‍ മാത്രം 352 പുതിയ കമ്പനികളാണ് സോണില്‍ എത്തിയത്. നിലവില്‍ 155 രാജ്യങ്ങളില്‍ നിന്ന് 65000 കമ്പനികളാണ് ഹമരിയ ഫ്രീസോണില്‍ ഉള്ളത്.












Click it and Unblock the Notifications