ഷാര്‍ജ ഇസ്ലാമിക് പാര്‍ക്ക് ശ്രദ്ധയേമാകുന്നു
ഷാര്‍ജ: ഇസ്ലാം സാംസ്ക്കാരിക തലസ്ഥാനമായ ഷാര്‍ജിയിലെ ഇസ്ലാമിക് പാര്‍ക്ക് സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിയ്ക്കുന്നു. മാര്‍ച്ച് 31നാണ് പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്ന നൂറുകണക്കിനന് ആളുകളാണ് പാര്‍ക്ക് സന്ദര്‍ശിയ്ക്കാനെത്തിയത്. ഷാര്‍ജയിലെ തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്ന് കൂടിയായി മാറിക്കഴിഞ്ഞു ഇസ്ലാമിക് പാര്‍ക്ക്.
യുനെസ്കോയുടെ സഹായത്തെടയാണ് ഷാര്‍ജ ഡെസേര്്ട്ട് പാര്‍ക്കില്‍ ഇസ്ലാമിക്ക് പാര്‍ക്ക് സ്ഥാപിച്ചത്. ഷാര്ജിയെ ഇസ്ലാം സാംസ്ക്കാരിക തലസ്ഥാനമായി തിരഞ്ഞെടുത്തതിന്റെ ഭാഗമായാണ് ഇസ്ലാമിക സംസ്ക്കാരം വിളിച്ചോതുന്ന ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കമിട്ടത്.
ഖുറാനില്‍ പരാമര്‍ശിച്ചിരിയ്ക്കുന്ന ഒട്ടുമിക്ക സസ്യങ്ങളും പാര്‍ക്കില്‍ ഒരുക്കിയി്ടുണ്ടെന്നതാണ് മറ്റൊരു പ്രത്യോകത. വിദേശ രാജ്യങ്ങളില്‍ നിന്ന് കുടംബം സമേതമാണ് പാര്‍ക്ക് സന്ദര്‍ശിയ്ക്കാന്‍ ആളുകള്‍ എത്തുന്നത്. ഖുറാനിലെ സസ്യങ്ങളും മരങ്ങളും ഉള്‍പ്പടെ നേരിട്ട് കാണാന്‍ കഴിഞ്ഞതിന്റെ ആവേശം ഏറ്റവും അധികം കുട്ടികള്‍ക്കാണ്. വീണ്ടും പാര്‍ക്ക് സന്ദര്‍ശിയ്ക്കാന്‍ എത്തുമെന്നാണ് സഞ്ചാരികള്‍ മടങ്ങുന്ന വേളയില്‍ പറയുന്നത്. രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം