കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ മൂന്നു പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു; എല്ലാവരെയും പോലിസ് രക്ഷപ്പെടുത്തി!

ഷാര്‍ജയില്‍ മൂന്നു പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു; എല്ലാവരെയും പോലിസ് രക്ഷപ്പെടുത്തി!

  • By Desk
Google Oneindia Malayalam News

ഷാര്‍ജ: കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കകം ഷാര്‍ജയുടെ വിവിധ പ്രദേശങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മൂന്ന് ആത്മഹത്യാ ശ്രമങ്ങള്‍. പക്ഷെ, ജീവനൊടുക്കാനുള്ള ആരുടെയും ശ്രമങ്ങള്‍ വിജയിച്ചില്ല. മൂന്നു സംഭവങ്ങളിലും പോലിസ് രക്ഷകരായെത്തുകയായിരുന്നു.

39കാരനായ പാകിസ്താന്‍ കാരനാണ് ആദ്യം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. മുവൈല ഏരിയയിലെ ഫ്‌ളാറ്റില്‍ ഇയാള്‍ തന്റെ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സംഭവം സുഹൃത്തുക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ പോലിസില്‍ വിവരമറിയിക്കുകയും പോലിസെത്തി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഡോക്ടര്‍മാര്‍ ഏറെ പണിപ്പെട്ടാണ് ഇയാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇയാള്‍ക്കെതിരേ ആത്മഹത്യാകുറ്റത്തിന് പോലിസ് കേസുമെടുക്കുകയുണ്ടായി.

suicide

33കാരിയായ സ്ത്രീയാണ് രണ്ടാമത്തെ സംഭവത്തിലുള്‍പ്പെട്ടത്. രണ്ടാംനിലയിലെ തന്റെ ഫ്‌ളാറ്റില്‍ നിന്ന് യുവതി താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചതു കാരണം ജീവന്‍ രക്ഷിക്കാനായി. എന്നാല്‍ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നാണ് യുവതി പോലിസിനോട് പറഞ്ഞത്. തന്റെ ഭര്‍ത്താവ് മുറിയില്‍ നിന്ന് പുറത്തുപോവാന്‍ അനുവദിക്കാതെ പൂട്ടിയിട്ടതിനാലാണ് ജനല്‍വഴി പുറത്തേക്ക് ചാടിയതെന്ന് യുവതി അറിയിച്ചു. ഏതോ അപരിചിതനുമായി ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് താനിങ്ങനെ ചെയ്തതെന്ന് ഭര്‍ത്താവ് പോലിസിനോട് പറഞ്ഞു.

മറ്റൊരു സംഭവത്തില്‍ 24കാരനായ പാകിസ്താന്‍ യുവാവ് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുബൈബ ഏരിയയിലാണ് സംഭവം. ആശുപത്രി തൊട്ടടുത്തുണ്ടായിരുന്നതിനാല്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാനായതായി പോലിസ് പറഞ്ഞു. ഇയാളും അപകടനില നതരണം ചെയ്തു. സാമ്പ്തത്തിക പ്രയാസമാണ് ഇയാളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം.

English summary
Three separate suicide bids were reported in Sharjah in three days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X