ഷാർജ സുൽത്താൻ മലയാളിയെ വീണ്ടും ഞെട്ടിച്ചു
ഷാർജ: കേരള സന്ദർശനത്തിനു ശേഷം മലയാളികളോടുള്ള സ്നേഹം ഷാർജ സുൽത്താന് അൽപം വർദ്ധിച്ചുവെന്ന് തന്നെ പറയാം. കേരളം നൽകിയ സ്വീകരണത്തിൽ ഏറെ സന്തോഷവനായിരുന്ന സുൽത്താൻ താൻ ഇനിയും കേരളത്തിലെത്തുമെന്നും കേരളത്തിൻറെ വികസന പ്രവർത്തനത്തിൽ തന്രെ പങ്കാളിത്തം പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി പിണറായിയെ അറിയിക്കുകയും ചെയ്തിരുന്നു. പോറ്റമ്മയായ നാടിൻറെ ഭരണാധികാരി തങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് പകരം എന്ത് നൽകും എന്ന് ആലോചിച്ച് നിൽക്കവെയാണ് സുൽത്താൻ വീണ്ടും മലയാളിയെ ഞെട്ടിച്ചത്.
ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയിൽ തൻറെ കേരള സന്ദർശനത്തിനെ കുറിച്ച് ഒരു മലയാളി രചിച്ച പുസ്തകം പ്രകാശനം ചെയ്യാൻ അദ്ദേഹം നേരിട്ടെത്തിയതാണ് മലയാളികളിൽ അത്ഭുതം ഉളവാക്കിയിരിക്കുന്നത്. കൈരളി മാനേജിംങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് രചിച്ച അക്ഷരങ്ങളുടെ സുൽത്താൻ എന്ന പുസ്തകം കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമ സംവിധായകനുമായ കമലിന് നൽകിയാണ് യുഎഇ സുപ്രീം കൌൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പ്രകാശന കർമ്മം നിർ൮ഹിച്ചത്.

ഇതാദ്യമായാണ് ഷാർജ ഭരണാധികാരി അദ്ദേഹം രചന നിർ൮ഹിച്ചിട്ടില്ലാത്ത ഒരു പുസ്തക പ്രകാശന ചടങ്ങിന് നേരിട്ടെത്തുന്നത്. കേരള സന്ദർശനത്തിനിടെ ജോൺ ബ്രിട്ടാസ് സുൽത്താനുമായി അഭിമുഖം നടത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ ഒരു ഭരണാധികാരി ആദ്യമായാണ് ഒരു ഇന്ത്യന്‍ ചാനലിനു ഇത്തരത്തില്‍ ഒരു അഭിമുഖം നല്‍കിയത്. അക്ഷരങ്ങളെയും വായനയും ഏറെ സ്നേഹിക്കുന്ന ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തന്റെ ജീവിത വീക്ഷണം പങ്കു വെക്കുന്ന അഭിമുഖം കേരളത്തിലും ഗള്‍ഫിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
ഈ അഭിമുഖമാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. പ്രമുഖ പ്രസാധകരായ ലിപി പബ്ലിക്കേഷന്‍സ് ആണ് " അക്ഷരങ്ങളുടെ സുല്‍ത്താന്‍ " എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications