Get Updates
Get notified of breaking news, exclusive insights, and must-see stories!

നടവഴിയിലെ നേരുകള്‍ക്ക് സി എച്ച് പ്രവാസി തൂലിക പുരസ്‌കാരം

ഷാര്‍ജ : എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍,പ്രഭാഷകന്‍, ഭരണാധികാരി തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം വ്യക്തി മുദ്ര പതിപ്പിച്ച കേരള മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പേരില്‍ ഷാര്‍ജ കെ എം സി സി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രവാസി തൂലിക പുരസ്‌കാരം ഷെമിക്ക് നല്‍കും. പ്രവാസി എഴുത്തുകാരെ ആദരിക്കുവാനും പ്രോല്‍സാഹിപ്പിക്കുവാനും ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനു അനാഥത്വത്തിന്റെ ഇരുളടഞ്ഞ പാതയിലൂടെ സഞ്ചരിച്ച് നേര്‍വഴിയുടെ നേര്‍ രേഖ വായനകാര്‍ക്ക് സമ്മനിച്ച ഷെമിയുടെ 'നടവഴിയിലെ നേരുകള്‍' എന്ന പുസ്തകമാണ് അവാര്‍ഡിന് തെരഞ്ഞടുത്തത്.

ഈ ക്യതി ആട് ജീവിതമെന്ന പുസ്തകത്തിനു ശേഷം ശക്തമായ പ്രമേയം കൈകാര്യം ചെയ്യുന്നുവെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.യോഗത്തില്‍ സമിതി ചെയര്‍മാനും ഷാര്‍ജ കെ എം സി സി ആക്ടിംഗ് പ്രസിഡന്റുമായ മഹമ്മൂദ് അലവി അദ്ധ്യക്ഷത വഹിച്ചു കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ഇരിക്കൂര്‍, സെക്രട്ടറി ഇഖ്ബാല്‍ അള്ളാംകുളം, കെ എം സി സി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഫസല്‍ തലശ്ശേരി, ജനറല്‍ സെക്രട്ടറി ഷഹീര്‍ ശ്രീകണ്ഡാപുരം, സെക്രട്ടറി അസൈനാര്‍ ചപ്പാരപ്പടവ സമിതി അംഗങ്ങളായ പി കെ അലി, സമീര്‍ ഇരുമ്പന്‍, ജാസിര്‍ എന്‍പി, എംപിഎം അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു. സമിതി കണ്‍വീനര്‍ ബഷീര്‍ കണ്ണൂര്‍ സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ ഏസി ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

shemi

കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ സ്വദേശിയായ ഷെമിക്ക് നേരത്തെ ഓച്ചിറ ഒരുമ പ്രവാസി കൂട്ടായ്മയുടെ വനിത രത്‌ന പുരസ്‌കാരവും,പ്രവാസി ഇന്ത്യ പുരസ്‌കാരംവും ലഭിച്ചിട്ടുണ്ട്.പരിപാടിയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം,അക്ഷര തൂലിക പുരസ്‌കാരം എന്നിവ നേടിയ മരണം മുഴുനീള പ്രമേയമായി ലളിതമായ ഭാഷയില്‍ മലയാളിക്ക് വേറിട്ട വായനാനുഭവം സമ്മാനിച്ച യുവ എഴുത്തുകാരന്‍ ഒഎം അബൂബക്കറിന്റെ മരണ പുസ്തകത്തിന് സി എച്ച് പ്രവാസി പ്രതിഭ പുരസ്‌കാരവും, ചെറുപ്രായത്തിലെ എഴുത്തിന്റെ ലോകത്തേക്ക് കടന്നു വന്ന What Lies Beyond എന്ന പുസ്തകമെഴുതിയ കണ്ണൂര്‍ പിലാത്തറ സ്വദേശിനിയും ദുബൈ ഇന്ത്യന്‍ ഹൈസ്‌കൂള്‍ പ്ലസ്ടു വിദ്ധ്യാര്‍ത്ഥിനിയുമായ റിദ ജലീലിന് കെ എം സി സി ജില്ല കമ്മിറ്റിയുടെ പ്രത്യേക ഉപഹാരവും നല്‍കും.

2015 ഒക്‌ടോബര്‍ 8 വ്യാഴാഴ്ച്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ സാമൂഹ്യ സാംസ്‌കാരിക വാര്‍ത്താ മാധ്യമ മേഖലകളിലെ പ്രമുഖരുടെ സാനിദ്ധ്യത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+