Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഗീത നൃത്തോല്‍സവം സംഘടിപ്പിച്ചു

ഷാര്‍ജ: കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലത്ത് അക്രമണമോ, കൊലപാതകമോ, വര്‍ഗീയ കലാപങ്ങളോ ഉണ്ടാവില്ലെന്ന് പ്രശസ്ത കവിയും സിനിമ ഗാനരചിതാവും പ്രഭാഷകനുമായ എം.ടി.പ്രദീപ് കുമാര്‍ അഭിപ്രായപ്പെട്ടു. പ്രവാസികളായ ഒരു കൂട്ടം കലാ കുടുംബങ്ങളുടെ കൂട്ടായ്മയായ ഗ്രീരാഗം ഡാന്‍സ് & മ്യൂസിക്ക് യു.എ.ഇ.യുടെ സംഗീത ന്യത്തോല്‍സവം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.എ.ഇ. ല്‍ വളര്‍ന്നു വരുന്ന കാലകാരന്‍മാര്‍ക്ക് ഒരു വേദിയൊരുക്കുക എന്നതാണ് ശ്രീരാഗത്തിന്റെ ഉദ്ദേശമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച വിജയകുമാര്‍ പറഞ്ഞു. ഓള്‍ ഇന്ത്യാ റേഡിയോ അവതാരകനും എഴുത്തുകാരനുമായ തോന്നയ്ക്കല്‍ രാജശേഖകന്‍ പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി, തങ്കച്ചന്‍ തോപ്പില്‍, സജിപ് പ്രഹഌദന്‍ പ്രീത ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

sr-inauguration-lighting2

തുടര്‍ന്ന് കലമണ്ഡലം ശ്വേതയും വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച ന്യത്തങ്ങളും, നിഷാദ് ഭരതനും അന്‍ഷാദ് വെഞ്ഞാറമൂട് എന്നിവരുടെ മിമിക്‌സ് പരേഡ്, ഹര്‍ഷം ചന്ദ്രനും സംഘവും അവരിപ്പിച്ച ഗാനമേളയും ചടങ്ങില്‍ അരങ്ങേറി. ശ്രീ സുബ്രമണ്യം (വയലിന്‍ ) വിപിന്‍ (മൃദംഗം) സുശീല്‍ ഭാരപ്രകാശ് എന്നിവരുടെ നേതൃത്തില്‍ നടന്ന കച്ചേരിയായിരുന്നു ചടങ്ങില്‍ ബിന്ദു വിജയ് നന്ദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+