Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍ വിദ്യാര്‍ഥി കാര്‍ ഇടിച്ചു മരിച്ചു

ഷാര്‍ജ: സ്‌കൂള്‍ ബസ്സ് കയറാന്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന 4 വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു. പാക്കിസ്ഥാന്‍ സ്വദേശിയാണ് മരിച്ച വിദ്യാര്‍ഥി. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ ഷാര്‍ജ നസ്രിയ്യ ഭാഗത്താണ് അപകടം നടന്നത്.

അപകട സ്ഥലത്ത് കുത്തിച്ചെത്തിയ പോലീസും ആംമ്പുലന്‍സും ചേര്‍ന്ന് കുട്ടിയെ അല്‍ഖാസിമി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയെ തുടര്‍ന്ന് ശരീരത്തിന്റ ആന്തരിക ഭാഗത്തുണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണം.

accident

സ്‌കൂള്‍ ബസ്സ് നിര്‍ത്തിയത് കണ്ടിട്ടും അമിത വേഗതയില്‍ വന്ന കാര്‍ഡ്രൈവറുടെ അശ്രദ്ദയാണ് അപകടത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികള്‍ സ്‌കൂള്‍ ബസ്സില്‍ കയറാന്‍ റോഡ് മുറിച്ചു കടക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളും ബസ്സ് ജീവനക്കാരും ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+