ഷാര്‍ജ;വിദ്യാര്‍ഥികളെ ശപിച്ചു,അധ്യാപകനെപുറത്താക്കി
ഷാര്‍ജ: വിദ്യാര്‍ഥികളെ മര്‍ദ്ദിയ്ക്കുകയും ശാപവാക്കുകള്‍ പറയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ആരോപിച്ച് അധ്യാപകനെ പുറത്താക്കി. യുഎഇ വിദ്യാഭ്യാസ അതോറിറ്റിയാണ് അധ്യാപകനെ ജോലിയില്‍ നിന്ന പുറത്താക്കിയത്. പബ്ളിക് സ്കൂളിലെ അധ്യാപകനാണ് കടുത്ത ആരോപണങ്ങള്‍ നേരിട്ടതിനെത്തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടത്.
അധ്യാപകന്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതായും കുട്ടികള്‍ക്ക് നേരെ ശാപവാക്കുകള്‍ പറഞ്ഞുവെന്നുമാണ് ആരോപണം, ഇതിന് പുറമെ കഌസില്‍ അപമര്യാദയായി പെരുമാറിയെന്നും ആരോപണം ഉണ്ട്. അധ്യാപകനെതിരെ നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുറത്താക്കല്‍.

കുട്ടികളെ അധ്യാപകന്‍ തുടര്‍ച്ചയായി മര്‍ദ്ദിയ്ക്കുന്നെന്ന് കാട്ടി രക്ഷകര്‍ത്താക്കളാണ് ആദ്യം അധികൃതരെ സമീപിച്ചിരുന്നത്. കുട്ടികളെ മര്‍ദ്ദിയ്ക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് അന്വേഷണം അരംഭിച്ചതെങ്കിലും പിന്നീട് ഇദ്ദേഹം കുട്ടികളെ ശപിയ്ക്കുന്നുവെന്നും അപമാര്യാദയായി പെരുമാറുന്നുവെന്നും കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications