അച്ഛന്‍റെ തല്ല് ഭയന്ന് മകന്‍ ആത്മഹത്യ ചെയ്തു
ഷാര്‍ജ: സിഗരറ്റ് വലിച്ചതിന് അച്ഛന്‍ തല്ലുമെന്ന് ഭയന്ന് പതിമൂന്ന്കാരന്‍ 13മത്തെ നിലയില്‍ നിന്ന് താഴേയ്ക്ക് ചാടി മരിച്ചു. ഫിലിപ്പീന്‍സുകാരനായ കുട്ടിയാണ് അച്ഛനെ ഭയന്ന് ആത്മഹത്യ ചെയ്തത്.
കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ചു. ഫൈനല്‍ റിപ്പോര്‍ട്ടിനായി പൊലീസ് കാത്തിരിയ്ക്കുകയാണ്.

കുട്ടി സിഗരറ്റ് വലിയ്ക്കുന്നത് അച്ഛന്‍ കണ്ടിരുന്നു. കുട്ടിയെ തല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഷാര്‍ജയിലെ മാംസാറില്‍ നടന്ന മറ്റൊരു അപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായ 43 കാരനാണ് മരിച്ചത്. നിര്‍മ്മാണത്തിലിരിയ്ക്കുന്ന കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് താഴെ വീണാണ് ഇയാള്‍ മരിച്ചത്. ജനവരി 26 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. മൃതദേഹം ഷാര്‍ജ ഫോറന്‍സിക് ലാബോറട്ടറിയിലേക്ക് മാറ്റി












Click it and Unblock the Notifications