റീട്ടെയില്‍ മേഖലയില്‍ വമ്പന്‍ പദ്ധതികളുമായി ഷാര്‍ജ
ഷാര്‍ജ: സുസ്ഥിരമായ വികസന സങ്കല്‍പ്പങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പുതിയ പദ്ധതികളുമായി ഷാര്‍ജ രംഗത്ത് വരുന്നു. ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ശുറൂഖ്) നേതൃത്വത്തില്‍ കുവൈറ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മബാനിയുമായി ചേര്‍ന്ന് മുഗൈദര്‍ പ്രദേശത്താണ് പുതിയ പ്രൊജക്റ്റ് ഒരുക്കുന്നത്.
അല്‍ ഖസ്ബയില്‍ നടന്ന ചടങ്ങില്‍ ശുറൂഖ് ചെയര്‍പേഴ്സണ്‍ ഷെയ്ഖ ബുദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമിയും മബാനീ ബോര്‍ഡ് ചെയര്മാന് മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ശായയും ഇത് സംബന്ധിച്ചുള്ള ധാരണാപത്രം ഒപ്പു വെച്ചു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനോട് ചേര്‍ന്നുള്ള പ്രദേശത്തു 65,000 ചതുരശ്ര മീറ്ററില്‍ ഒരുങ്ങുന്ന വികസന പദ്ധതി ടൂറിസം - റീട്ടെയില്‍ മേഖലകളില്‍ പുത്തനുണര്‍വ്വ് പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഎഇ. നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരേപോലെ ആസ്വദിക്കാവുന്ന തരത്തില്‍ ലോകോത്തര ബ്രാന്‍ഡുകള്‍ അണിനിരക്കുന്ന റീട്ടെയില്‍ കേന്ദ്രങ്ങള്‍, റെസ്റ്ററന്റുകള്‍, കോഫീ ഷോപ്പുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ ഇവിടെയൊരുക്കും.

വിനോദസഞ്ചാര മേഖലക്ക് പുതിയ സാധ്യത പകരുന്നതോടൊപ്പം നിക്ഷേപകര്‍ക്കും പുതിയ പദ്ധതി വാതില്‍ തുറന്നിടുന്നുണ്ട്. മാബനീയുടെ നേതൃത്വത്തിലാവും പ്രവര്‍ത്തനം. ''ഷാര്‍ജയുടെ നിക്ഷേപ സാധ്യതകള്‍ ലോകത്തിനു മുന്പില് അവതരിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇതുപോലെയുള്ള നിര്‍ണായക കൂട്ടുകെട്ടുകള്‍ ഇത്തരം ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ഷാര്‍ജയുടെ സുസ്ഥിര വികസന കാഴ്ചപ്പാടുകളോട് ചേര്‍ന്ന് നില്ക്കുന്ന പുതിയ പദ്ധതിയില്‍ മബാനീ പോലുള്ള പരിചയ സമ്പന്നരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്'' - ശുറൂഖ് ചെയര്‍പേഴ്സണ്‍ ഷെയ്ഖ ബുദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു. യുഎഇയിലെ നിക്ഷേപ സൗഹൃദകേന്ദ്രമായ ഷാര്‍ജയിലെ പദ്ധതി വളര്‍ച്ചയിലേക്കുള്ള വലിയൊരു കാല്‍വെപ്പാകുമെന്നാണ് കരുതുന്നതെന്ന് മബാനീ ബോര്‍ഡ് ചെയര്മാന് മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ഷായ പറഞ്ഞു. കുവൈറ്റിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ് മബാനീ. അവന്യു റിയാദ്, അവന്യു അല്‍ ഖോബാര്‍, അവന്യു കുവൈറ്റ് തുടങ്ങിയ ലോകോത്തര പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കുന്ന മബാനിയുടെ ഷാര്‍ജയിലെ പദ്ധതി യുഎഇയിലെ റീട്ടെയില്‍ നിക്ഷേപ രംഗത്തെ തന്നെ ഏറ്റവും നിര്‍ണായകമായ ഒന്നായിട്ടാണ് കരുതപ്പെടുന്നത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications