കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ ആത്മഹത്യാ നാടകം, യുവതിയെ രക്ഷിച്ചു

Google Oneindia Malayalam News

ഷാര്‍ജ: ഹോട്ടലിന്റെ ഹെലിപാഡില്‍ കയറിനിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ അറബ് യുവതിയെ ഷാര്‍ജ പോലിസ് രക്ഷപ്പെടുത്തി. ഹോട്ടലിന്റെ 28ാം നിലയിലുള്ള ഹെലിപാഡിനു മുകളില്‍ നിന്നും 20കാരിയെ താഴെയിറക്കാന്‍ പോലിസിന് ഒന്നരമണിക്കൂറോളം കഷ്ടപ്പെടേണ്ടി വന്നു.

ഹോട്ടലില്‍ നിന്നും ചെക്ക് ഔട്ട് ചെയ്തതിനുശേഷം 27ാം നിലയിലുള്ള എമര്‍ജന്‍സി വാതിലിലൂടെയാണ് യുവതി ഏറ്റവും മുകളിലെത്തിയത്. യുവതി താഴേക്ക് ചാടാന്‍ പോകുന്നതിനു മുമ്പ് ഒരാള്‍ കണ്ടതോടെ പോലിസ് കുതിച്ചെത്തി.

Sharjah Helipad Suicide Attack

ആംബുലന്‍സുമായെത്തിയ രക്ഷാസംഘം ഏറെ നേരം സംസാരിച്ചെങ്കിലും പെണ്‍കുട്ടി താഴേക്കിറങ്ങാന്‍ തയ്യാറായില്ല. പക്ഷേ, ശക്തമായ ചൂട് മൂലം വെള്ളം വേണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടത് പോലിസിന് അനുഗ്രഹമായി. വെള്ളവുമായെത്തിയ പോലിസുകാരന്‍ യുവതിയെ സുരക്ഷിത സ്ഥാനത്തേക്ക് തള്ളിയിടുകയായിരുന്നു.

പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തിനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് ഷാര്‍ജ പോലിസ് ചീഫ് കേണല്‍ ഒമര്‍ അബ്ദുല്‍ അല്‍ സുവൈദി അറിയിച്ചു. .യുവതി ഇപ്പോള്‍ ആശുപത്രി ചികിത്സയിലാണ്.

English summary
Sharjah Police successfully rescued an Arab woman, in her twenties, who was attempting to commit suicide by jumping off a helipad of a hotel on Saturday morning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X