Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാസ്ത്ര ദ്വീപ് ഒരുക്കി ഷാര്‍ജ ഫ്ളാഗ് ഐലന്‍ഡ്

ഷാര്‍ജ: കണ്ടുപിടുത്തങ്ങളും ക്രിയാത്മകതയും ആഘോഷിക്കുന്ന യുഎഇ നവീനാശയ മാസത്തില്‍ പുതിയ അനുഭവങ്ങളൊരുക്കി ഷാര്‍ജ ഫ്‌ലാഗ് ഐലന്‍ഡ്. ശാസ്ത്ര ദ്വീപ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ആശയങ്ങളും ചര്‍ച്ചകളുമാണ് അരങ്ങേറുക. പാരിസ്ഥിതിക വിഷയങ്ങളിലെ കാര്യക്ഷമത, റീസൈക്ലിങ്, പരിസ്ഥി സൗഹൃദ ഡിസൈന്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രദര്‍ശനങ്ങളും വര്‍ക് ഷോപ്പുകളും നടക്കും.

സന്ദര്‍ശകര്‍ക്ക് നേരിട്ട് പങ്കെടുക്കാവുന്ന തരത്തില്‍ ഒരുക്കുന്ന പരിപാടികള്‍ ഫെബ്രുവരി പതിനഞ്ചു മുതല്‍ ഇരുപത്തിയൊന്ന് വരെ, ഒരാഴ്ച നീണ്ടു നില്‍ക്കും. ''സുസ്ഥിരമായ വികസനത്തിന് നവീനാശയങ്ങള്‍ അത്യന്താപേക്ഷിതമാണ്. പരിസ്ഥിതി സൗഹൃദമായ, വൈവിധ്യങ്ങളെ കണക്കിലെടുക്കുന്ന പുതിയ ആശയങ്ങളെ സമൂഹത്തിന്റെ എല്ലാ തട്ടിലേക്കുമെത്തിച്ച്, 2021 ഓടെ ലോകത്തിലെ തന്നെ ഏറ്റവും നവീനാശയങ്ങളുള്ള രാജ്യമാക്കി യുഎഇയെ മാറ്റുകയാണ് ലക്ഷ്യം'' - ഫ്‌ലാഗ് ഐലന്‍ഡ് മാനേജര്‍ ഖുലൂദ് അല്‍ ജുനൈബി പറഞ്ഞു.

sharjah

ഷാര്‍ജ യൂണിവേഴ്‌സിറ്റി, ഷാര്‍ജ പരിസ്ഥിതി വിഭാഗമായ ബീയ തുടങ്ങിയ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ശാസ്ത്ര ദ്വീപിലെ പരിപാടികള്‍ ഒരുങ്ങുന്നത്. എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന തരത്തിലാണ് വര്‍ക് ഷോപ്പുകളും നവീനാശയ അവതരണങ്ങളും നടക്കുന്നത്.

sharj

മാലിന്യങ്ങളില്‍ ഉപയോഗിച്ചുള്ള ഡിസൈനിങ്, ആര്‍ട് വര്‍ക് ഷോപ്പുകള്‍, പൂര്‍ണമായും പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നൊരുക്കിയ ത്രീഡി പ്രതലത്തിലുള്ള കളിക്കളം തുടങ്ങിയ അനുഭവങ്ങള്‍ കുട്ടികളെ കാത്തിരിക്കുന്നു.

sharjahh

പരിസ്ഥിതി സൗഹൃദ വികസന മാതൃകകളും പ്രദര്‍ശനങ്ങളും മുതിര്‍ന്നവരെയും ആകര്‍ഷിക്കും. ഫെബ്രുവരി 21 ബുധനാഴ്ചയോടെ പ്രദര്‍ശനം അവസാനിക്കും. രാജ്യത്ത് നവീനാശയങ്ങള്‍ പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ഒരുക്കിയ ഇന്നോവേഷന്‍ മാസാചരണത്തിന്റെ ഭാഗമായി ഏഴു എമിറേറ്റുകളിലും രസകരമായ കളികളും പരിപാടികളും മത്സരങ്ങളും പ്രദര്‍ശനങ്ങളും നടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+