Get Updates
Get notified of breaking news, exclusive insights, and must-see stories!

ശൈഖ് ഖലീഫ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നിക്കായ് ഗ്രൂപ്പിന്

ദുബായ്: ഈ വര്‍ഷത്തെ ശൈഖ് ഖലീഫ ബിസിനസ്സ് അവാര്‍ഡിന് പ്രമുഖ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ നിക്കായ് ഗ്രൂപ്പ് അര്‍ഹമായി. അബുദാബി എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാനില്‍ നിന്നും നിക്കായ് ഗ്രൂപ്പ് ചെയര്‍മാന്‍ പരാസ് ഷാഹ്ദാദപുരി അവാര്‍ഡ് ഏറ്റുവാങ്ങി.

ഇത്തരമൊരു ബഹുമതി ലഭിച്ചതില്‍ വളരെയധികം അഭിമാനം തോന്നുന്നുവെന്നും നിക്കായ് ടീമിന്റെ നിതാന്ത ശ്രമങ്ങളുടെയും കമ്പനിക്കായി ഞങ്ങള്‍ രൂപപെടുത്തിയിട്ടുള്ള വീക്ഷണത്തിന്റെയും ഫലമാണ് ഈ അംഗീകാരമെന്നും നിക്കായ് ഗ്രൂപ്പ് ചെയര്‍മാന്‍ പരാസ് ഷാഹ്ദാദപുരി പറഞ്ഞു.

nikai-image

2016 ന്റെ വര്‍ഷാവസാനം ലഭിച്ച അംഗീകാരം 2017ല്‍ യുഎഇ വിപണിയില്‍ നിര്‍ണ്ണായക സ്ഥാനമുറപ്പിക്കാന്‍ നിക്കായ് ഗ്രൂപ്പിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇ യിലെ ഉപഭോഗ്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ മികച്ച വിലയില്‍ നല്‍കുക എന്നതാണ് നിക്കായ് ഗ്രൂപ്പിന്റെ ലക്ഷ്യം. ഈയൊരു അംഗീകാരത്തിനു താന്‍ കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി അബുദാബി ചേംബറിന് നന്ദി രേഖപെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+