ശൈഖ് മന്‍സൂര്‍ മെഡ്സ്റ്റാര്‍ സന്ദര്‍ശിച്ചു
ആരോഗ്യ പരിപാലന മേഖലയിലെ ഏറ്റവും മുന്തിയ കേന്ദ്രമാവാനുള്ള വീക്ഷണവും നേതൃത്ത്വവുമുള്ള ദുബായ് പോലുള്ള വികസന നഗരത്തിനു സ്വാഭാവികമായ പരിണാമമാണ് ഡേ സര്‍ജറിയുടെ മാതൃക.
ദുബായ് : ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് ഔദ് മേത്തയിലെ മെഡ്സ്റ്റര്‍ നൂതന ഡേ സര്‍ജറി സെന്റര്‍ സന്ദര്‍ശിച്ചു. ഒരു ദിവസത്തിനുള്ളില്‍ ശത്രക്രിയയും തുടര്‍ന്നുള്ള പരിചരണവും പൂര്‍ത്തിയാക്കി ഡിസ്ചാര്‍ജ് ചെയ്യുന്ന സംവിധാനമാണ് ഇവിടെ ലഭിക്കുന്നത്. ഡോ. അഹമ്മദ് ഇബ്രാഹിം ബിന്‍ കല്‍ബന്‍ സിഇഒ ഓഫ് ഹോസ്പിറ്റല്‍ സര്‍വീസസ് സെക്റ്റര്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ), ഡോ. ഹൈദര്‍ സൈദ് അല്‍ യൂസഫ് ഡയറക്ടര്‍ ഹെല്‍ത്ത് ഫണ്ടിങ് ആന്‍ഡ് മെമ്പര്‍ ഓഫ് ദി ഡിഎച്ച്എ എക്‌സിക്യുറ്റിവ് കമ്മറ്റി ആന്‍ഡ് സ്‌ട്രെറ്റര്‍ജി കൗണ്‍സില്‍, ഡോ. സാജിദ് ബാറൂദ് മാനേജിങ് ഡയറക്ടര്‍ ഓഫ് മെഡ്സ്റ്റാര്‍, ഡോ. തരുണ്‍ ഭഗചന്ദാനി മെഡിക്കല്‍ ഡയറക്ടര്‍ ഓഫ് മെഡ്സ്റ്റാര്‍ എന്നിവരും സന്ദര്‍ശന ചടങ്ങില്‍ പങ്കെടുത്തു.
മെഡ്സ്റ്റാര്‍ ഡേ സെന്റര്‍ സന്ദര്‍ശിക്കാനും ദുബായില്‍ ഒരുക്കിയിരിക്കുന്ന സൗകാര്യങ്ങളെക്കുറിച്ചും വിവിധ സേവങ്ങളെക്കുറിച്ചു മനസിലാക്കാനും കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും, ദുബായ് ഹെല്‍ത്ത് അതോറിറ്റി സിഇഒ ആയ ഡോ. അഹമദ് ബിന്‍ കല്‍ബാന്‍ പറഞ്ഞു. ഇത്തരം വിപുലമായ സ്‌പെഷ്യലൈസ്ഡ് കേന്ദ്രങ്ങള്‍ യുഎഇ ആരോഗ്യ മേഖലകയുടെ വളര്‍ച്ച ഉയത്തിക്കാട്ടുന്നതാനെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ പരിപാലന മേഖലയിലെ ഏറ്റവും മുന്തിയ കേന്ദ്രമാവാനുള്ള വീക്ഷണവും നേതൃത്ത്വവുമുള്ള ദുബായ് പോലുള്ള വികസന നഗരത്തിനു സ്വാഭാവികമായ പരിണാമമാണ് ഡേ സര്‍ജറിയുടെ മാതൃക. ഇതിന്റെ അവിശ്വസനീയമായ പ്രയോജനങ്ങള്‍ കാരണം ദുബായ് പോലുള്ള വളര്‍ന്നു വരുന്ന സംമ്പദ് ഘടനകള്‍ക്ക് വൈകാതെ ഈ ആരോഗ്യ പരിപാലന മാതൃക അനിവാര്യമാകുമെന്ന കാര്യത്തില്‍ സംശയമില്ല മെഡ്സ്റ്റര്‍ എം.ഡി ഡോ സാജിദ് ബാറുദ് പറഞ്ഞു.
വികസിത രാജ്യങ്ങളില്‍ ഉയര്‍ന്നു വരുന്ന ഔട്ട് പേഷ്യന്‍സ് കണ്‍സള്‍ട്ടേഷനോടു കൂടി ഡേ കെയര്‍ സര്‍ജറിയെന്ന മാതൃകയാണ് മെഡ്സ്റ്റാര്‍ അവലംബിച്ചിരിക്കുന്നത്. അത്യാധുനിക അടിസ്ഥാന സൗകാര്യവും ഡേ സര്‍ജറി നടത്തനുള്ള പ്രാവീണ്യവും ചേര്‍ന്ന ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതാണ് മെഡ്സ്റ്റര്‍ ഡേ സര്‍ജറി സെന്റര്‍. ഇവിടെ ഒരു ദിവസത്തിനുളളില്‍ തന്നെ രോഗികള്‍ക്ക് പൂര്‍ണ്ണ ശസ്ത്രക്രിയ പരിപാലനം നല്‍കി അതേ ദിവസം തന്നെ ഡിസ്ചാര്‍ജും നല്‍കുന്നു.

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഡേ സര്‍ജറികള്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മെഡ്സ്റ്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. തരുണ്‍ പറഞ്ഞു. ആശുപത്രിവാസം ആവശ്യമില്ലാത്ത രോഗികള്‍ക്ക് ഉചിതമായ ചികിത്സാ സംവിധാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈസ്തറ്റിക് സര്‍ജറി, വാസ്‌കുലാര്‍ സര്‍ജറി, കോസ്മറ്റിക്ക് ഗൈനക്കോളജി, ഹെയര്‍ റെസ്റ്റോഷന്‍ എന്നീ വിഭാഗങ്ങള്‍ കൂടാതെ ലാബ്, റേഡിയോ ഡയഗ്‌നോസ്റ്റിക് സര്‍വീസുകളും ഇന്‍ ഹൌസ് ഫാര്‍മസി സേവനങ്ങവും സെന്റ്‌ററിലുണ്ട്.












Click it and Unblock the Notifications