ഷെയ്ഖ് മുഹമ്മദിനെ കുറിച്ച് മലയാളിയുടെ ഗാനം പുറത്തിറങ്ങി
ദുബായ്: ചിരന്തനയുടെ 15 വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി യു.എ.ഇ.വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഭരണ പുണ്യങ്ങളെ കുറിച്ച് അശറഫ് കൂടല്ലൂര്‍ തെയ്യാറാക്കിയ ഡിവിഡി പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോ: ടി.പി.ശശികുമാര്‍ യു.എ.ഇ.എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിംങ്ങ് മാനേജര്‍ വിനോദ് നമ്പ്യാറിന് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു.

ലളിതഗാനം, മാപ്പിളപ്പാട്ട് അടക്കം 100 ഗാനങ്ങള്‍ എഴുതിയ അശറഫ് കൂടല്ലൂര്‍ അറബി മലയാളം ഭാഷകളിലാണ് ഷെയ്ഖ് മുഹമ്മദിനെ കുറിച്ചുളള ഗാനം തയ്യാറാക്കിയിട്ടുള്ളത് ചടങ്ങില്‍ ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലിയും മറ്റ് പ്രമുഖരും പങ്കെടുത്തു.












Click it and Unblock the Notifications