Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാഥര്‍ക്ക് ആശ്രയമായി ദുബായ് ഭരണാധികാരിയുടെ പത്‌നി

ദുബായ് : യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്കുതുമിന്റെ പത്‌നി ശൈഖാ ഹിന്ദ് ബിന്‍ത് മക്തും ബിന്‍ ജുമാ അല്‍ മക്തുമിന്റെ നേരിട്ടുള്ള സംരക്ഷണത്തില്‍ കഴിയുന്ന 214 അനാഥ കുട്ടികളെ ദുബായില്‍ ആദരിച്ചു. ദാര്‍ അല്‍ ബെര്‍ സൊസൈറ്റി സംഘടിപ്പിച്ച മദര്‍ ഓഫ് ഗിവിംഗ് ഡേയില്‍ ആണ് അനാഥകളെ ആദരിച്ചത്. ഇത് പതിനൊന്നാം തവണയാണ് ദാര്‍ അല്‍ ബെര്‍ സൊസൈറ്റി ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ദുബായ് എയര്‍പോര്‍ട്ട് ചെയര്‍മാനും ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റുമായ ശൈഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തുമാണ് അനാഥകള്‍ക്ക് ആദരവ് നല്‍കിയത്.

ചടങ്ങില്‍ ദാര്‍ അല്‍ ബെര്‍ സൊസൈറ്റിയുടെ കാരുണ്യ സേവനങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ശൈഖ് മുഹമ്മദ് ബിന്‍ മക്തും ബിന്‍ ജുമാ മക്തും, ഇബ്രാഹിം അഹമദ് അല്‍ ഹമ്മാദി തുടങ്ങിയവരും ആദരവ് ഏറ്റുവാങ്ങി. അക്കാദമിക തലത്തിലും, ഖുര്‍ആന്‍ പാരായണ വിഷയങ്ങളിലും കുടുതല്‍ മികവ് തെളിയിച്ച രാജ്യത്തെയും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനാഥരെയുമാണ് ചടങ്ങില്‍ ആദരിച്ചത്.

dubai-king

രാജ്യത്തിന്നകത്തും പുറത്തും നിരവധി ചാരിറ്റി പ്രവര്‍ത്തന്നങ്ങള്‍ക്ക് വലിയ പിതുണ നല്‍ക്കുന്ന അബ്ദുല്‍ ഖാദര്‍ അല്‍ റൈസിനെ ചാരിറ്റി പേഴ്‌സ്‌നാലിറ്റി ഓഫ് ദി ഇയര്‍ ബഹുമതി നല്‍കി ആദരിച്ചു. ദുബായ് പോലീസ് മേധാവിയായിരുന്നു ദായി ഖല്‍ഫാന്‍, ഫാദില സൈഫ് ബിന്‍ ഖാദിം അല്‍ റുമൈത്തി, എന്നിവരാണ് മുന്‍ വര്‍ഷങ്ങളില്‍ ഈ ബഹുമതി കരസ്ഥമാക്കിയ പ്രമുഖര്‍. ഈജിപ്ത്തിലെ ഖഫര്‍ അല്‍ ഖുര്‍ദി ചാരിറ്റി അസോസിയേഷനാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് മികച്ച സേവനം നടത്തിയ സംഘടനയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയത്.

1979ല്‍ വെറും 20 അനാഥകളുടെ സംരക്ഷണ ചുമതലയെറ്റുടുത്ത കാരുണ്യ സേവന രംഗത്ത് തുടക്കം കുറിച്ച ദാര്‍ അല്‍ ബെര്‍ സൊസൈറ്റി ഇന്ന് 33,316 അനാഥരെയാണ് ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ സംരക്ഷിച്ച് വരുന്നതെന്നും ഇതില്‍ 983 കുട്ടികള്‍ രാജ്യത്തിനുള്ളവരാണെന്നും സ്വാഗതം പ്രസംഗത്തില്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുള്ള അലി ബിന്‍ സായിദ് വ്യക്തമാക്കി. 37 വര്‍ഷത്തിനുള്ളില്‍ 1,00,000 ലധികം അനാഥകളുടെ സംരക്ഷണ ചുമതല ദാര്‍ അല്‍ ബെര്‍ സൊസൈറ്റി ഏറ്റെടുത്തിട്ടുണ്ട്. .ഇതിന് വേണ്ടി 63 മില്യണ്‍ ദിര്‍ഹമാണ് ചിലവഴിച്ചത്.

25,000 മസ്ജിദുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ നിര്‍മ്മിച്ചു നല്‍കി . ഒരു ബില്യണ്‍ ദിര്‍ഹമാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്. 152 മില്യണ്‍ ദിര്‍ഹമിന്റെ 74,000 കുടിവെള്ള പദ്ധതികളാണ് ലോകത്തെ പാവപ്പെട്ടവര്‍ക്ക് ഇവര്‍ നിര്‍മ്മിച്ച് നല്‍കിയത്. വിശുദ്ധ ഖുര്‍ആനിന്റെ 6.6 മില്യണ്‍ കോപ്പികളാണ് രാജ്യത്തിന് അകത്തും പുറത്തും ഇവര്‍ വിതരണം ചെയ്തിട്ടുള്ളത്.

യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്കുതുമിന്റെ പത്‌നി ശൈഖാ ഹിന്ദ് ബിന്‍ത് മക്തും ബിന്‍ ജുമാ അല്‍ മക്തുമിന്റെ വലിയ സഹായങ്ങളാണ് ഇവരുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെ കുടുതല്‍ സജീവമാക്കുന്നത്. ശൈഖാ ഹിന്ദ് മക്തൂമിന്റെ സംരക്ഷണത്തില്‍ പതിനായിരക്കണക്കിന് അനാഥകളാണ് രാജ്യത്തിന് അകത്തും പുറത്തും കഴിയുന്നത്. ഇവരുടെ വിദ്യാഭ്യാസവും ജീവിതവും താമസം അടക്കമുള്ള എല്ലാം കാര്യങ്ങളും നിര്‍വഹിക്കുന്നത് അവരുടെ സഹായത്തിലും നിരീക്ഷണത്തിലുമാണ്.

52 രാജ്യങ്ങളിലെ 33,316 ലധികം കുട്ടികളുടെ സംരക്ഷണ ചുമതല വഹിക്കുന്നുണ്ട് ദാര്‍ അല്‍ ബിര്‍ സൊസൈറ്റി. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഇവരുടെ കാരുണ്യ പ്രവര്‍ത്തനം ഇന്ന് ഏറെ സജീവമാണ് റമദാന്‍ മാസത്തിലാണ് ഇവരുടെ പ്രവര്‍ത്തനം കുടുതല്‍ സജീവമാക്കുന്നത്. റമദാന്‍ മാസത്തിലാണ് ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള അനാഥകളുടെ സംരക്ഷണ ചുമതല ഇവരേറ്റെടുക്കുന്നതും. കുട്ടികളെ ഏറ്റെടുത്ത് 18 വയസ് വരെ അവര്‍ക്ക് എല്ലാം സംരക്ഷണവും നല്‍കി സമൂഹത്തില്‍ ഉന്നതരാക്കി വളര്‍ത്തുന്നു. പിന്നീട് ഇവരുടെ താല്‍പര്യപ്രകാരം തുടര്‍ മേഖലയിലേക്ക് അയക്കുന്നു.

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ ഹാള്‍ നമ്പര്‍ 8ല്‍ നടന്ന ചടങ്ങ് അനാഥരായ കുട്ടികള്‍ മാത്രം അവതരിപ്പിച്ച പരിപാടികള്‍ കൊണ്ട് ഏറെ വ്യത്യസ്തമായി. തങ്ങളുടെ മാതാവും യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്കുതുമിന്റെ പത്‌നിയുമായ ശൈഖാ ഹിന്ദ് ബിന്‍ത് മക്തും ബിന്‍ ജുമാ അല്‍ മക്തുമിന് ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള അനാഥകള്‍ അവരുടെപ്രദേശിക ഭാഷകളില്‍ നന്ദി അറിയിച്ചു.

കാരുണ്യ രംഗത്ത് രാഷ്ടപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹയാന്‍ കാണിച്ച് തന്ന സേവന പാത പുതുമുഖത്തിന് പരിജയപ്പെടുത്തുന്ന സന്ദേശ വിഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. രാജ്യത്തിന് വേണ്ടി വീരത്യാഗം വരിച്ച സൈനികര്‍ക്ക് വേണ്ടി ''നിങ്ങള്‍ നിങ്ങള്‍ മരിച്ചിട്ടില്ല, നിങ്ങളെയോര്‍ത്ത് രാജ്യം അഭിമാനം കൊള്ളുന്നു ''എന്ന് തുടങ്ങുന്ന സന്ദേശ കവിത ചടങ്ങിനെ ഏറെ ആവേശം കെള്ളിച്ചു. ചടങ്ങില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+