മന്ത്രി ഷെയ്ഖ ലുബ്‌ന അറബ് മേഖലയിലെ സ്വാധീനമുള്ള വനിത
ദുബായ്: ഫോര്‍ബ്‌സ് മാഗസിന്‍ ആഗോള തലത്തില്‍ തയ്യാറാക്കിയ സ്വാധീനമുള്ള വനിതകളുടെ പട്ടികയില്‍ അറബ് മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള വനിത എന്ന പദവി യു.എ.ഇ അന്താരാഷ്ട്ര സഹകരണ വികസന മന്ത്രി ഷെയ്ഖ ലുബ്‌ന കരസ്ഥമാക്കി. ആഗോള തലത്തില്‍ 42ാം സ്ഥാനമാണ് ഷെയ്ഖ ലുബ്‌നയ്ക്ക്. ആഗോള തലത്തില്‍ മുന്‍ വര്‍ഷങ്ങളിലും ഇവര്‍ ഇടം നേടിയിരുന്നു.
വിവിധ രാജ്യങ്ങളിലേക്കുള്ള യു.എ.ഇ യുടെ സഹായം മികച്ച രീതിയില്‍ വിതരണം ചെയ്യാന്‍ മുന്‍കൈയ്യെടുക്കുന്നത് ഷെയ്ഖ ലുബ്‌ന അല്‍ഖാസിമിയുടെ നേത്വത്തിലുള്ള സംഘമാണ്. 2013ല്‍ ഏതാണ്ട് 5.4 ബില്യന്‍ ഡോളറിന്റ സഹായമാണ് വിദേശ രാജ്യങ്ങളിലേക്ക് സഹായമായി വിതരണം ചെയ്തത്.

കഴിഞ്ഞ വര്‍ഷം സഹായ ഫണ്ടില്‍ വന്‍ വര്‍ദ്ദനവും രേഖപ്പെടുത്തിയിരുന്നു. രാജ്യത്ത് ആദ്യ ക്യാബിനറ്റ് മന്ത്രി പദവിയിലെത്തുന്ന വനിതയും ഷെയ്ഖ ലുബ്‌ന അല്‍ഖാസിമിയാണ്. സ്വന്തം നിലയ്ക്കും ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ സജീവമാണ്.












Click it and Unblock the Notifications