അറാറിലൂടെ പോയില്ല; അബ്ദലി വഴി കുവൈത്തിലെത്തി ശിഹാബ് ചോറ്റൂര്‍, പള്ളിയും പമ്പും കൂടാരവും...
കുവൈത്ത് സിറ്റി: മലപ്പുറത്ത് നിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂര്‍ കുവൈത്തിലെത്തി. ഇറാഖ് അതിര്‍ത്തി വഴി കഴിഞ്ഞ ദിവസമാണ് അദ്ദേഹം കുവൈത്തിലെത്തിയത്. നേരത്തെ ഇറാഖില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് കടക്കാന്‍ സാധ്യമാകുന്ന വഴി പരിശോധിച്ചിരുന്നു എങ്കിലും എമിഗ്രേഷന്‍ അധികൃതര്‍ സൗദിയിലേക്ക് അതുവഴി കടക്കാന്‍ അനുവദിച്ചില്ല.
തുടര്‍ന്ന് ഏറെ ദൂരം നടന്ന് കുവൈത്ത് അതിര്‍ത്തിയിലേക്ക് പോകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി അബ്ദലി അതിര്‍ത്തി വഴി ഇറാഖില്‍ നിന്ന് കുവൈത്തിലേക്ക് എത്തി. വിമര്‍ശനങ്ങളൊന്നും കാര്യമാക്കുന്നില്ലെന്നും യാത്ര തുടങ്ങിയത് മുതല്‍ വിവാദങ്ങള്‍ തന്റെ കൂടെയുണ്ടെന്നും ശിഹാബ് ചോറ്റൂര്‍ മീഡിയവണ്ണിനോട് പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തി കടന്ന ശേഷം പാകിസ്താന്, ഇറാന്, ഇറാഖ് എന്നീ രാജ്യങ്ങള്‍ പിന്നിട്ടാണ് ശിഹാബ് ചോറ്റൂര്‍ കുവൈത്തിലെത്തിയിരിക്കുന്നത്.

ജഹ്റ പിന്നിട്ട് കുവൈത്ത് അതിര്‍ത്തി വഴി ഇനി സൗദിയിലെത്തുകയാണ് ശിഹാബിന്റെ ലക്ഷ്യം. ഈ വര്‍ഷം തന്നെ അദ്ദേഹത്തിന് ഹജ്ജ് നിര്‍വഹിക്കുന്നതിന് തടസമുണ്ടാകില്ലെന്നാണ് കരുതുന്നത്. ജൂണ്‍ മാസത്തിലാണ് ഈ വര്‍ഷത്തെ ഹജ്ജ്. ഇറാനില്‍ നിന്നാണ് ഏറ്റവും മനോഹരമായ അനുഭവങ്ങളുണ്ടായതെന്ന് ശിഹാബ് പറയുന്നു. മലകളും മഞ്ഞു പാതകളും പിന്നിട്ടാണ് ശിഹാബിന്റെ യാത്ര.
ഒരിക്കലും മറക്കാനാകാത്ത സ്നേഹത്തോടെയാണ് ഇറാനിലെ ജനങ്ങള്‍ തന്നെ സ്വീകരിച്ചതെന്ന് ശിഹാബ് പറയുന്നു. ഓരോ ദിവസവും പത്ത് മണിക്കൂറോളം നടക്കും. മഞ്ഞ് വീഴ്ചയിലും തണുപ്പിലും പതറാതെ മുന്നോട്ട് പോയി. മഞ്ഞു വീണ റോഡിലൂടെ നടന്നുപോകുന്ന വീഡിയോ കഴിഞ്ഞ ദിവസം ശിഹാബ് പുറത്തുവിട്ടിരുന്നു. റമദാനിലും നടക്കുന്ന സമയം കുറച്ചിട്ടില്ല.

ഇറാനിലെയും ഇറാഖിലെയും ചരിത്ര പ്രസിദ്ധമായ നഗരങ്ങളും കേന്ദ്രങ്ങളും സന്ദര്‍ശിച്ചാണ് ശിഹാബ് യാത്ര തുടരുന്നത്. നോമ്പ് തുടങ്ങിയ ശേഷം രാവിലെ തന്നെ നടത്തം ആരംഭിക്കും. നോമ്പ് തുറക്കാന്‍ നേരം പള്ളികളിലോ കൂടാരങ്ങളിലോ എത്തും. ചിലപ്പോള്‍ പെട്രോള്‍ പമ്പുകളില്‍ രാത്രി തങ്ങും. ഇങ്ങനെയാണ് ഇതുവരെയുള്ള യാത്രകള്‍. മദീനയിലേക്ക് വേഗം എത്താന്‍ സാധിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.
സൗദിയിലെത്തിയാല്‍ ആദ്യം പോകുന്നത് മദീനയിലേക്കാണ്. അവിടെ പ്രവാചകന്റെ ഖബറിടം സന്ദര്‍ശിച്ച ശേഷമാകും മക്കയിലേക്ക് വരിക. ഹജ്ജ് വേളയില്‍ മക്കയിലെത്തും. ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിഹാബ് കഴിഞ്ഞ വര്‍ഷം ജൂണില്‍ നാട്ടില്‍ നിന്ന് പുറപ്പെട്ടത്. ഇതുവരെയുള്ള യാത്ര കണക്കാക്കിയാല്‍ അദ്ദേഹം ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ലക്ഷ്യം പൂര്‍ത്തിയായാല്‍ ചരിത്ര സംഭവമാകും.
സമീപകാല ചരിത്രത്തിലാരും കേരളത്തില്‍ നിന്ന് നടന്ന് മക്കയിലെത്തി ഹജ്ജ് നിര്‍വഹിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിന് മുമ്പ് ഇത്തരം ചരിത്രങ്ങളും കഥകളും പലരും കേട്ടതാണ്. എന്നാല്‍ ആധുനിക കാലത്ത് എല്ലാ സൗകര്യങ്ങളുമുള്ളപ്പോള്‍ ഈ സാഹസത്തിന് ആരും തയ്യാറായിട്ടില്ല. അവിടെയാണ് ശിഹാബ് വ്യത്യസ്തനാകുന്നത്. പാകിസ്താനിലേക്ക് കടക്കുന്നതിന് ചില തടസങ്ങള്‍ നേരിട്ടിരുന്നു. മാസങ്ങളോളം പഞ്ചാബിലെ അതിര്‍ത്തിയില്‍ തങ്ങേണ്ടിവന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് ശിഹാബ് മലപ്പുറം വളാഞ്ചേരിക്കടുത്ത ചോറ്റൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന് കാല് നടയായി പുറപ്പെട്ടത്. 8640 കിലോമീറ്റര്‍ 280 ദിവസം കൊണ്ട് നടന്നുതീര്‍ത്ത് ഹജ്ജ് നിര്‍വഹിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇനി ദിവസങ്ങള്‍ മാത്രമാണ് കുവൈത്തിലുണ്ടാകുക. കുവൈത്ത് അതിര്‍ത്തി കടന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നതോടെ ശിഹാബിന്റെ ആഗ്രഹം കൈയ്യെത്തും ദൂരത്താകും. ജൂണില്‍ ഹജ്ജ് കൂടി നിര്‍വഹിക്കുന്നതോടെ ചരിത്രം സൃഷ്ടിക്കപ്പെടും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications