Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിഹാബ് ചോറ്റൂര്‍ പാകിസ്താനിലെത്തി; മക്ക യാത്ര എളുപ്പമാകും... ഇനി ഇറാനിലേക്ക്

s

ന്യൂഡല്‍ഹി: കാല്‍നടയായി മലപ്പുറത്ത് നിന്ന് ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂര്‍ പാകിസ്താനിലെത്തി. ഇക്കാര്യം ഫേസ്ബുക്ക് വഴിയാണ് ശിഹാബ് അറിയിച്ചത്. ചായ കുടിച്ചിരിക്കുന്ന ഫോട്ടോയ്‌ക്കൊപ്പം സര്‍വസ്തുതിയും അല്ലാഹുവിനാണെന്നും പാകിസ്താനിലെത്തിയെന്നും അദ്ദേഹം കുറിച്ചു. ഞായറാഴ്ച ശിഹാബിന് പാകിസ്താന്‍ വിസ അനുവദിച്ചിരുന്നു. ഈ വിവരം അദ്ദേഹം ഫേസ്ബുക്ക് ലൈവില്‍ അറിയിക്കുകയും ചെയ്തു. വിസ അനുവദിക്കാത്തത് കാരണം കഴിഞ്ഞ നാല് മാസത്തോളമായി പഞ്ചാബിലെ അമൃതസറിലുള്ള ആഫിയ കിഡ്‌സ് സ്‌കൂളിലായിരുന്നു ശിഹാബ്.

കാറ്റഗറിയില്‍ വന്ന പ്രശ്‌നം മൂലമാണ് ഇതുവരെ പാകിസ്താന്‍ വിസ ലഭിക്കാതിരുന്നത്. ട്രാന്‍സിറ്റ് വിസയാണ് ശിഹാബിന് ആവശ്യം. പാകിസ്താന്‍ സന്ദര്‍ശിക്കാനാണെങ്കില്‍ ടൂറിസ്റ്റ് വിസ വേഗം കിട്ടും. എന്നാല്‍ പാകിസ്താനിലൂടെ കടന്നുപോകാനുള്ള വിസയായ ട്രാന്‍സിറ്റ് വിസയാണ് ശിഹാബിന് വേണ്ടിയിരുന്നത്. പാകിസ്താന്റെ അനുമതി ലഭിച്ചതോടെ ഇനി അദ്ദേഹം ഇറാനിലേക്ക് നടക്കും. ഇറാന് ശേഷം ഇറാഖ്, കുവൈത്ത് പിന്നിട്ട് സൗദിയിലെത്തുകയാണ് ലക്ഷ്യം.

s

മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലാണ് ശിഹാബിന്റെ വീട്. 2022 ജൂണ്‍ രണ്ടിനാണ് മക്കയിലേക്ക് അദ്ദേഹം കാല്‍നടയായി പുറപ്പെട്ടത്. 8000 കിലോമീറ്റര്‍ നടന്നു പോയി ഹജ്ജ് നിര്‍വഹിക്കണമെന്ന ആഗ്രഹവുമായിട്ടാണ് പുറപ്പെട്ടത്. ഇതിനെതിരെ പല വിമര്‍ശനങ്ങളും നേരിട്ടിരുന്നു. എന്നാല്‍ തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനാണ് പുറപ്പെട്ടതെന്നും മറ്റുള്ളവര്‍ ഇത് പിന്തുടരണം എന്നില്ലെന്നും ശിഹാബ് പിന്നീട് വ്യക്തമാക്കിയിരുന്നു.

പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് വഴി സൗദിയിലെത്താനാണ് പദ്ധതിയിട്ടത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ പിന്നിടുമ്പോള്‍ വലിയ സ്വീകരണമാണ് ശിഹാബിന് ലഭിച്ചത്. അതിിനടെയാണ് പാകിസ്താന്‍ വിസ അനുവദിക്കാത്തത് കാരണം പഞ്ചാബില്‍ കുടുങ്ങിയത്. ശിഹാബ് നടന്നുപോകുന്ന എല്ലായിടങ്ങളിലും വലിയ സ്വീകരണം ലഭിച്ചിരുന്നു. പലയിടത്തും ആളുകള്‍ കൂടെ നടന്നു പോകുകയും ആദരവോടെ ശിഹാബിന് സ്വീകരണം നല്‍കുന്നതുമായ വീഡിയോകള്‍ പ്രചരിച്ചിരുന്നു.

സൗദിയിലെത്തിയ ശേഷം ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാനാണ് ശിഹാബിന്റെ തീരുമാനം. ജൂണിലാണ് ഹജ്ജ്. മക്കയും മദീനയും സന്ദര്‍ശിച്ച ശേഷം പലസ്തീനിലെത്തി ജറുസലേം സന്ദര്‍ശിക്കാനും ശിഹാബിന് പദ്ധതിയുണ്ട്. സൗദിയിലെത്തുന്ന വേളയില്‍ കുടുംബത്തെ മക്കയിലേക്ക് കൊണ്ടുവരാനും പദ്ധതിയുണ്ടെന്ന് നേരത്തെ ശിഹാബ് പ്രതികരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+