സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റ് സ്വാഗത സംഘം രൂപീകരിച്ചു
ദുബായ്: മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നിറസാനിധ്യമായിരുന്ന മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 28ന് ദുബായ് അല്‍ മംസാര്‍ കള്‍ച്ചറല്‍ ആന്‍ഡ് സൈന്റിഫിക്ക് അസോസിയേഷന്‍ ഹാളില്‍ വെച്ച് ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന 'സയ്യിദ് ശിഹാബ്, ഇന്റര്‍നാഷണല്‍ സമ്മിറ്റ് എന്ന പ്രോഗ്രാമിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.
ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ് ഇ.ആര്‍ അലി മാസ്റ്റര്‍ ആദ്യക്ഷത വഹിച്ച കണ്‍വന്‍ഷന്‍ സംസ്ഥാന ആക്റ്റിംഗ് ജന:സെക്രട്ടറി ആര്‍.ശുക്കൂര്‍ ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘത്തിന്റെ മുഖ്യ രക്ഷാധികാരികളായി എ.പി ഷംസുദ്ദീന്‍ ബിന്‍ മോഹിയുദ്ദീന്‍, ഡോ:പുത്തൂര്‍ റഹ്മാന്‍, അന്‍വര്‍ അമീന്‍, ചെമ്മുക്കന്‍ യാഹുമോന്‍ എന്നിവരെയും, പി.കെ അന്‍വര്‍ നഹ (ചെയര്‍മാന്‍) പി.വി ജാബിര്‍,മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍, കെ.പി.പി തങ്ങള്‍,ഹംസ ഹാജി മാട്ടുമ്മല്‍(വൈസ് ചെയര്‍മാന്‍), ഇ.ആര്‍ അലി മാസ്റ്റര്‍(ജന:കണ്‍വീനര്‍), അബൂബക്കര്‍ ബി.പി അങ്ങാടി, സിദീഖ് കാലൊടി, ഹംസു കാവുണ്ണയില്‍, വി.കെ റഷീദ്, കെ.എം ജമാല്‍(കണ്‍വീനര്‍മാര്‍) മുസ്തഫ വേങ്ങര (ട്രഷറര്‍) സബ് കമ്മിറ്റി ഭാരവാഹികളായി പ്രോഗ്രാം പി.വി നാസര്‍ (ചെയര്‍മാന്‍) കരീം കാലടി(കണ്‍വീനര്‍), മീഡിയ ആന്‍ഡ് പബ്ലിസിറ്റി നിഹ്മത്തുള്ള മങ്കട (ചെയര്‍മാന്‍) , ഹമീദ് ചെറുവല്ലൂര്‍(കണ്‍വീനര്‍), ഫൈനാന്‍സ് മുസ്തഫ അല്‍ കത്തല്‍ (ചെയര്‍മാന്‍) ആര്‍.ശുകൂര്‍ (കണ്‍വീനര്‍), രജിസ്‌ട്രേഷന്‍ ജലീല്‍ കൊണ്ടോട്ടി(ചെയര്‍മാന്‍) നൗഫല്‍ വേങ്ങര(കണ്‍വീനര്‍), വളണ്ടിയര്‍ കുഞ്ഞുമോന്‍ എരമംഗലം (ചെയര്‍മാന്‍) ഒ.ടി സലാം (കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തില്‍ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടു അഷ്‌റഫ് തോട്ടോളി, നാസര്‍ കുറുമ്പത്തൂര്‍,സകീര്‍ ഹുസൈന്‍,നാസര്‍ എടപ്പറ്റ,ടി.പി സൈതലവി, കെ.പി സാജിദ്,ജൗഹാര്‍ മൊറയൂര്‍,സബാഹ് കടന്നമണ്ണ,കെ.പി അലി,ജലീല്‍ തവനൂര്‍,ബഷീര്‍ താനൂര്‍,മുഹമ്മദ് വള്ളിക്കുന്ന്,ഉസ്മാന്‍ പൂക്കാട്ടിരി,ഷാജഹാന്‍ നിലമ്പൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. സെക്രട്ടറി കരീം കാലടി സ്വാഗതവും കെ.എം ജമാല്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications