ആ കള്ളന്‍ മാപ്പ് പറഞ്ഞു, ഒപ്പം ഉടമയ്ക്ക് സമ്മാനവും നല്‍കി
റിയാദ്: എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു മോഷണത്തില്‍ കളളന് മനസ്താപം. മനസ്താപംതം വന്ന കള്ളന്‍ ഉടമയോട് മാപ്പപേക്ഷിയ്ക്കുകയും പകരമായ പണം നല്‍കുകയും ചെയ്തു. ഇനി എന്താണ് മോഷണം പോയതെന്ന പറയാം. ഒരു ജോഡി ഷൂ വാണ് മോഷണം പോയത്.
സൗദിക്കാരായ അബ്ദു റഹ്മാന്‍ എന്നയാളുടെ ഷൂ എട്ട് വര്‍ഷങ്ങള്‍ക്ക മുന്‍പ് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതനിടെയാണ്മോഷണം പോയത്. ഭക്ഷണം കഴിച്ച് തിരികെയത്തുമ്പോള്‍ അബ്ദു റഹ്മാന്റെ ഷൂ കാണുന്നില്ലായിരുന്നു. മോഷണം നടന്നെന്ന് ഉറപ്പായതോടെ ഷൂവില്ലാതെ തന്നെ അദ്ദേഹം വീട്ടിലേയ്ക്ക് മടങ്ങി.

എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് അബ്ദുറഹ്മാന്റെ ഓഫീസിലെത്തിയ ഒരു കുട്ടി ഒരു കവര്‍ അദ്ദേഹത്തിന് കൈമാറി. അതില്‍ അഞ്ഞൂറ് സൗദി റിയാലും ഒപ്പം ഒരു മാപ്പപേക്ഷയും. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളുടെ ഷൂ മോഷ്ടിച്ചത് ഞാനായിരുന്നു. നിങ്ങള്‍ക്കുണ്ടായ നഷ്ടം ഞാന്‍ മനസിലാക്കുന്നു. എനിയ്ക്ക മാപ്പ് തരണം ഈ പണം നിങ്ങള്‍ സ്വീകരിയ്ക്കണം.
എന്തായാലും കള്ളന്റെ ഈ ഒരു നിലപാട് അബ്ദു റഹ്മാനെ ഞെട്ടിച്ചു. എന്തായാലും 250 സൗദി റിയാലിനാണ് അദ്ദേഹം ഷൂ വാങ്ങിയത്. കള്ളന്‍ നല്‍കിയ പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിയ്ക്കനാണ് തീരുമാനമെന്നും അബ്ദു റഹ്മാന്‍.












Click it and Unblock the Notifications