ദുബായ്: നോന്പ് കാലത്ത് വിലക്കയറ്റം രൂക്ഷം
ദുബായ്: നോമ്പ് കാലം ആരംഭിച്ചതോടെ ദുബായ് ഉള്‍പ്പടെ പല എമിറേറ്റുകളിലും പഴങ്ങളുടേയും പച്ചക്കറികളുടേയും വില കുത്തനെ കുതിച്ചുയരാന്‍ തുടങ്ങി. റീടെയില്‍ വ്യാപാരികളാണ് വില ഉയര്‍ത്തുന്നതെന്നാണ് ആരോപണം. എന്നാല്‍ അധികൃതരുടെ നിര്‍ദ്ദേശം ഇല്ലാതെ വില ഉയര്‍ത്തരുതെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുന്‍ ആഴ്ചകളുമായി താരമ്യം ചെയ്യുമ്പോള്‍ നോമ്പ് തുടങ്ങി ദിവസങ്ങള്‍ക്കുള്‌ലില്‍ തന്നെ പഴങ്ങളുടേയും പച്ചക്കറികളുടേയും വില കുതിച്ചുയര്‍ന്നു. പത്ത് ശതമാനം മുതല്‍ 40 ശതമാനം വരെ വില വര്‍ധനവുണ്ടായെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മറ്റ് നിത്യോപയോഗ സാധനങ്ങളുടേയും വില ഉയര്‍ന്നിട്ടുള്ളതായി വീട്ടമ്മമാര്‍ പറയുന്നു. സാധരാണ കിലോയ്ക്ക മൂന്ന് ദിര്‍ഹമായിരുന്ന തക്കാളിയുടെ വില നോമ്പ് തുടങ്ങിയതോടെ അഞ്ച് ദിര്‍ഹമായി. രണ്ട് കിലോ പഞ്ചസാരയുടെ വില ഏഴ് ദിര്‍ഹമായിരുന്നത് 15 ദിര്‍ഹമായി. ഒരു കിലോ വാഴപ്പഴത്തിന്റെ വില നാല് ദിര്‍ഹത്തില്‍ നിന്ന് 7.5 ദിര്‍ഹം വരെയായി ഉയര്‍ന്നു.
എല്ലാ വര്‍ഷവും നോമ്പ് കാലത്ത് കച്ചവടക്കാര്‍ സാധനങ്ങളുടെ വില ഉയര്‍ത്താറുണ്ടെന്ന് വീട്ടമ്മയായ ഹന മുഹമ്മദ് പറയുന്നു. ചിക്കന്‍, അരി, മറ്റ് മാസംങ്ങള്‍ എന്നിവയ്ക്ക് നോമ്പ് കാലത്ത് ആവശ്യക്കാരേറുമെന്ന് കച്ചവടക്കാര്‍ക്ക് അറിയാമെന്നും അതിനാലാണ് വില കൂട്ടുന്നതെന്നും നസീറ അല്‍ ബറൗദി എന്ന വീട്ടമ്മ പറയുന്നു.
എന്തായാലും കച്ചവടക്കാര്‍ നോമ്പ് കാലത്ത് സാധനങ്ങളുടെ വില കൂട്ടുന്നത് നോമ്പ് കാലത്ത് പ്രവാസികള്‍ ഉള്‍പ്പടെയുളളവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.












Click it and Unblock the Notifications