യൂത്ത് ഇന്ത്യ പ്രവാസി സ്പോര്‍ട്സ് 2016 ഫൂട്ബോളില്‍ ഷോ സ്റ്റോപേഴ്സ് ജേതാക്കള്‍
മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ബ്രസീലിയന്‍ ഫുട്ബോള്‍ താരം വിക്ടര്‍ റൊക്ട്രിക്സ് സാബോ (അല്‍ മുഹറഖ് എസ്.സി) നിര്‍വഹിച്ചു.
മനാമ: കായികക്ഷമത മനുഷ്യ നന്മക്ക് എന്ന സന്ദശേവുമായി ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷനും കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് യൂത്ത് ഇന്ത്യ ബഹ്റൈന്‍ സംഘടിപ്പിക്കുന്ന നാലാമത് യൂത്ത് ഇന്ത്യ ഫുഡ് സിറ്റി പ്രവാസി സ്പോര്‍ട്സ് 2016 ന്റെ ഫുട്ബോള്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. സിഞ്ചിലെ അല്‍ അഹ്ലി ക്ലബ്ബ് സ്റ്റേഡിയത്തില്‍ രാവിലെ ആരംഭിച്ച ടൂര്‍ണമെന്റില്‍ ബഹ്റൈനിലെ പ്രമുഖ 16 ടീമുകള്‍ പങ്കെടുത്തു.

മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ബ്രസീലിയന്‍ ഫുട്ബോള്‍ താരം വിക്ടര്‍ റൊക്ട്രിക്സ് സാബോ (അല്‍ മുഹറഖ് എസ്.സി) നിര്‍വഹിച്ചു. ആവേശകരമായ സെമി ഫൈനല്‍ മത്സരത്തില്‍ അല്‍ കേരളവി എഫ് സിയെ പരാജയപ്പെടുത്തി സാള്‍സെറ്റ് യുണൈറ്റഡും മനാമ എഫ് സിയെ പരാജയപ്പെടുത്തി ഷോ സ്റ്റോപേഴ്സും ഫൈനല്‍ യോഗ്യത നേടി. സമനിലയില്‍ അവസാനിച്ച ഫൈനലില്‍ പെനാല്‍റ്റി ഷൂട്ട്ഔട്ടിലൂടെ ഷോ സ്റ്റോപേഴ്സ് ജേതാക്കളായി.

യൂത്ത് ഇന്ത്യ പ്രസിഡന്റ് ബിന്‍ഷാദ് പിണങ്ങോട്, ജനറല്‍ സെക്രട്ടറി മുഹമ്മദ് മുസ്തഫ, പ്രവാസി സ്പോര്‍ട്സ് ജനറല്‍ കണ്‍വീനര്‍ വി.കെ അനീസ്, ഫ്രന്‍ഡ്സ് ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ എം.ബദറുദ്ധീന്‍, അന്‍വര്‍ സാജിദ്, അഹ്മദ് റഫീഖ്, ഷാഹുല്‍ ഹമീദ്,സിറാജ് റിഫ, യൂനുസ് രാജ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. വിനോദ് ജോണ്‍, ഫാജിസ് ടി.കെ, മുര്‍ഷാദ് വി.എന്‍, നസീം സബാഹ്, ഇജാസ്, മുഹമ്മദ് ഹാരിസ്, വി.പി ഷൌക്കത്ത് അലി, റിയാസ്, ആഷിഫ്, ഇല്യാസ്, പി.എ ബഷീര്‍, മുഹമ്മദ് എറിയാട്, ജാബിര്‍, ഷഫീഖ്, ഫുആദ്, ഖലീല്‍, ഗഫൂര്‍ മുകുതല, അബ്ദുല്‍ ജലീല്‍, റംഷാദ് എന്നിവര്‍ നേതൃത്വം നല്കി.

സ്പോര്‍ട്സ് മീറ്റിന്റെ ഭാഗമായ് ബഹ്റൈന്‍ ദേശീയ ദിനമായ ഡിസംബര്‍ 16ന് നടക്കുന്ന വോളിബോള്‍, കമ്പവലി, പെനാല്‍റ്റി ഷൂട്ട്ഔട്ട് എന്നീ ഗെയിംസ് ഇനങ്ങളുടെയും 100 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, ലോംഗ് ജംപ്, ഷോട്ട് പുട്ട്, ബോള്‍ ബാസ്ക്കറ്റിംഗ്, ക്രിക്കറ്റ് ബൗളിംഗ് എന്നിവയാണ് വ്യക്തിയിന മല്‍സര ഇനങ്ങളുടെയും രജിസ്ട്രേഷന് പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 35538451,34387720, 35390396 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications