സംഗീത വിസ്മയവുമായി ശ്രേയാ ഘോഷാല്‍ ഇന്‍ ദുബായ് 25ന് അരങ്ങേറും.
ദുബായ്: സംഗീത ആസ്വാദകരുടെ മനം കവര്‍ന്ന ബോളിവുഡ് ഗായിക ശ്രേയാ ഘോഷാല്‍ നയിക്കുന്ന ശ്രേയാ ഘോഷാല്‍ ഇന്‍ ദുബായ് സംഗീത വിരുന്ന് 25ന് വൈകീട്ട് ഏഴ് മണിക്ക് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ സബീല്‍ ഹാളില്‍ അരങ്ങേറും.
ശ്രേയാ ഘോഷാല്‍ ആലപിച്ച് ഹിറ്റായ മലയാളം ഹിന്ദി തമിഴ് തുടങ്ങി ഒട്ടേറെ ഭാഷകളില്‍ നിന്നുള്ള ഗാനങ്ങള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രോഗ്രാം ഡയറക്ടര്‍ മുഹമ്മദ് സാജിദ് ദുബായില്‍ വിളിച്ചുച്ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഏതാണ്ട് 4 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ലൈവ് പെര്‍ഫോര്‍മന്‍സില്‍ മഴവില്‍ മനോരമ ഡി ഫോര്‍ ഡാന്‍സ് ഫെയിം നീരജ്, പ്രണവ് എന്നിവര്‍ നയിക്കുന്ന നൃത്ത നൃത്യങ്ങളും അരങ്ങേറും. 75, 100, 150, 400, 750 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. കാലിക്കറ്റ് നോട്ട്ബുക്ക് റെസ്‌റ്റോറന്റ്, ചോയിത്രം സൂപ്പര്‍മാര്‍ക്കറ്റ്, ബിക്‌നര്‍വാല റെസ്റ്റോറന്റുകള്‍ക്ക് പുറമെ പരിപാടി അരങ്ങേറുന്ന ദിവസം വേള്‍ഡ് ട്രേഡ് സെന്റില്‍ ഒരുക്കുന്ന പ്രതേക കൗണ്ടറിലും ടിക്കറ്റുകള്‍ ലഭ്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വഹാത് സിഇഒ മുഹമ്മദ് ഹനീഫ, ഇവന്റ് പ്രമോട്ടര്‍ അബ്ദുല്ല, റഹീം ആതവനാട്, മിഥുന്‍, പ്രിയ, ഷകീല സൈനുദ്ദീന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications