കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലുടമയുമായി മനപ്പൂര്‍വ്വം പ്രശ്‌നമുണ്ടാക്കിയാല്‍ രണ്ടു വര്‍ഷം അധികം ജോലി ചെയ്യേണ്ടി വരും

Google Oneindia Malayalam News

ദോഹ: മറ്റു കമ്പനികളില്‍ നിന്നും മികച്ച ജോലി വാഗ്ദാനങ്ങള്‍ ലഭിക്കുമ്പോള്‍ ജോലി ചെയ്യുന്ന കമ്പനി ഉടമയുമായി മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സ്യഷ്ടിച്ച് കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പു കരാര്‍ അവസാനിപ്പിച്ച് മറ്റു കമ്പനികളിലേക്ക് തൊഴില്‍ മാറാന്‍ ശ്രമിക്കുന്നവര്‍ക്ക് തൊഴില്‍മാറ്റം അനുവദിക്കരുതെന്നും ഇത്തരം തൊഴിലാളികളെ കരാറില്‍ പറഞ്ഞ പ്രകാരമുള്ള കാലവധിയുടെ ഇരട്ടി കാലം ജോലി ചെയ്യിപ്പിക്കാന്‍ നിര്‍ബന്ധിക്കണമെന്നും ഒമാന്‍ ശൂറാ കൗണ്‍സില്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ശൂറാ കൗണ്‍സില്‍ യോഗത്തില്‍ ആഭ്യന്തര മന്ത്രാലയം വിദേശ തൊഴിലാളികളുടെ താമസവും യാത്രയും സംബന്ധിച്ച് തയ്യാറാക്കിയ കരട് നിയമത്തെ ഭൂരിഭാഗം അംഗങ്ങളും എതിര്‍ത്തുവെന്നും വാര്‍ത്തകള്‍ പുറത്തു വന്നു. സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തിനു പകരം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന തൊഴില്‍ കരാര്‍ വ്യവസ്ഥ രാജ്യത്തെ പൗരന്മാരുടേയും തൊഴിലുടമകളുടേയും , തൊഴിലാളികളുടേയും അവകാശങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിച്ചു കൊണ്ടുള്ളതാവണമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

doha-map

ഓപ്പണ്‍ കരാര്‍ പ്രകാരം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിലവിലുള്ള അഞ്ചു വര്‍ഷത്തിനു ശേഷമുള്ള തൊഴില്‍ മാറ്റ അനുമതി പത്തുവര്‍ഷമായി നീട്ടണമെന്നും, ബന്ധപ്പെട്ട വകുപ്പിന്റെ അനുമതിയില്ലാതെ ഇത്തരത്തില്‍ ജോലി മാറ്റം അനുവദിക്കരുതെന്നും അഭിപ്രായം ഉയര്‍ന്നു. വിസാ റദ്ദാക്കി രാജ്യം വിടുന്ന തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന രണ്ടു വര്‍ഷ വിലക്ക് തുടരണമെന്നും അംഗങ്ങള്‍ നിര്‍ദേശിച്ചു. ശൂറാ കൗണ്‍സിലിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍ വിദേശ തൊഴിലാളികള്‍ക്ക് ഇനി മുതല്‍ രണ്ടില്‍ കൂടുതല്‍ തവണ തൊഴില്‍ മാറ്റവും അനുവദിക്കുകയില്ല.

English summary
Shura Council eases proposed rules for the employees in Doha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X