Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്‍ ജോസഫിന്റെ ഗാനങ്ങള്‍ പ്രവാസി മലയാളി ഫെഡറേഷന്‍ കലാസന്ധ്യയില്‍

ന്യൂയോര്‍ക്ക്: പ്രമുഖ പ്രവാസി മലയാളി ഗായിക ആന്‍ ജോസഫിന്റെ ഗാനങ്ങള്‍ പ്രവാസി മലയാളി ഫെഡറേഷന്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന കലാസന്ധ്യയില്‍ അരങ്ങേറുമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു. സ്വന്തമായി പാട്ടുകള്‍ എഴുതുകയും, വരികള്‍ക്ക് ഈണവും ശബ്ദവും നല്‍കി പാടി അവതരിപ്പിക്കുവാനുമുള്ള കഴിവാണ് ആന്‍ ജോസഫിന്റെ മറ്റുള്ള ഗായകരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്.

പന്ത്രണ്ടാമത്തെ വയസ്സുമുതല്‍ പള്ളിയിലെ ഗായകസംഘത്തിലെ പ്രധാന പാട്ടുകാരിയായിരുന്ന ആന്‍ ദുബായിലെത്തിയ നാള്‍ മുതല്‍ ഗള്‍ഫിലുള്ള പ്രവാസി മലയാളി സംഘടനകളുടെ സ്‌റ്റേജ് പ്രോഗ്രാമുകളില്‍ ശ്രദ്ധേയ സാനിധ്യമാണ് ആനിന്റെ കഴിവുകളെ മാനിച്ച് ഇതിനോടകം ധാരാളം അവാര്‍ഡുകളും അവരെ തേടിയെത്തിയിട്ടുണ്ട്. കേരളത്തില്‍ നീലഗിരിയാണ് സ്വദേശം. ഓഗസ്റ്റ് 5,6,7 തീയതികളില്‍ തിരുവനന്തപുരത്ത് പോത്തന്‍കോട്ടുള്ള ശാന്തിഗിരി ആശ്രമത്തിലാണ് പ്രവാസി മലയാളി ഫെഡറേഷന്‍ വാര്‍ഷിക സമ്മേളനമായ പ്രവാസി മലയാളി കുടുംബസംഗമം 2015 അരങ്ങേറുന്നത്.

annjoseph2

നിരവധി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും, ലോകമെമ്പാടും നിന്നുള്ള പ്രവാസി മലയാളി കുടുംബങ്ങളും, നേതാക്കളും പങ്കെടുക്കുന്നതാണ് ചടങ്ങ്. ഇത്തരം ഒരു ചടങ്ങില്‍ പാടാന്‍ അവസരം ലഭിക്കുന്നത് തന്റെ ഭാഗ്യമാണെന്ന് ആന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+