കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ സയ്യിദ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഗമം ദുബായിലും അബുദാബിയിലും നടക്കും

Google Oneindia Malayalam News

ദുബായ്: ദുബായ് അബുദാബി എന്നിവടങ്ങളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തുമെന്ന് സര്‍ സയ്യിദ് കോളജ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെയ് 20 (ബുധന്‍) വൈകുന്നേരം ഏഴിന് അബുദാബി ഇസ്‌ലാമിക് സെന്ററിലും മെയ് 22 (വെള്ളി) വൈകുന്നേരം ഏഴിന് ദുബൈ അല്‍ ഗര്‍ഹൂദിലുള്ള ഹൈലാന്റ് റസ്‌റ്റോറന്റിലുമാണ് പൂര്‍വ വിദ്യാര്‍ഥി സംഗമം നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് 2017ല്‍ അതിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണ്.

13 യു ജി ഡിപ്പാര്‍ട്‌മെന്റുകളും അഞ്ച് പി ജി ഡിപ്പാര്‍ട്‌മെന്റുകളും രണ്ട് റിസര്‍ച്ച് സെന്ററുകളുമുള്ള കോളജിന് കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാറിന്റെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചുവെന്നും ഇവര്‍ വ്യക്തമാക്കി. യു ജി സിയുടെ രണ്ട് കോടിയോളം രൂപ പൊതുവികസനത്തിനും ലഭ്യമായിട്ടുണ്ടെന്നും, കാമ്പസില്‍ എട്ട് സ്മാര്‍ട് ക്ലാസ് റൂമുകളും മുഴുവന്‍ വൈഫൈ സംവിധാനവും ഒരുക്കിയതായും പ്രിന്‍സിപ്പല്‍ ഡോ. ഖലീല്‍ ചൊവ്വ അവകാശപ്പെട്ടു.

sirsyed

യു ജി സി സഹായത്തോടെ സ്‌പോര്‍ട്‌സിനു വേണ്ട ഇന്‍ഡോര്‍ സ്‌ററ്റേഡിയത്തിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. 2,000 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയത്തിന്റെ പണി പൂര്‍ത്തിയാക്കി. കോളജിനു വേണ്ടി നാലു നിലയുള്ള പി ജി കം റിസര്‍ച്ച് ബ്ലോക്കിന്റെ തറക്കല്ലിടല്‍ ബഹു വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്ബ് സാഹിബ് നിര്‍വഹിച്ചുവെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. മാനേജര്‍ അഡ്വ. മഹമൂദ്, സെക്രട്ടറി അള്ളാംകുളം മഹമൂദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പൂര്‍വ വിദ്യാര്‍ഥികളെ കാണുവാനും സംഘടിപ്പിക്കുവാനുമാണ് ഇവര്‍ യു.എ.ഇ ല്‍ എത്തിയിട്ടുള്ളത്.

English summary
Sirsyed pre-students meet will be held on Dubai and Abudabi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X