കുവൈത്ത്: ബ്രിട്ടീഷ് യുവതിയെ പീഡിപ്പിച്ച മലയാളികളെ നാട് കടത്തി
കുവൈത്ത് സിറ്റി: കുവൈത്തില്‍ ബ്രിട്ടീഷ് യുവതിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച കേസില്‍ ആറ് മലവയാളികളെ നാട് കത്തി. ഫാറൂഖ്, മധു, അനീഷ്, ജോസഫ്, ഷാജി എന്നിവരെയാണ് ഡിപോര്‍ട്ടേഷന്‍ സെന്ററില്‍ നിന്നും നാട്ടിലേയ്ക്ക് അയച്ചത്. കഴിഞ്ഞ രണ്ട് ആഴ്ചയിലേറെയായി പൊലീസ് കസ്റ്റഡിയിലായിരുന്നു ഇവര്‍.
പീഡനക്കേസിലെ പ്രധാന പ്രതി കൊല്ലം സ്വദേശി റഷീദ് ജയിലിലാണ്. റഷീിനൊപ്പം കുവൈത്തില്‍ ഒരേ മുറിയില്‍ കഴിഞ്ഞവരാണ് അറസ്റ്റിലായത്. ഫെബ്രുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മെഹ്ബൂലില്‍ താമസ്ഥലത്തിന് സമീപം വളര്‍ത്ത് പൂച്ചയെ തിരഞ്ഞ് നടക്കുകയായിരുന്ന ബ്രിട്ടീഷുകാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. പൂച്ചയെ കണ്ടെത്താന്‍ സഹായിക്കാമെന്ന വ്യാജേന ഫഌറ്റില്‍ എത്തിച്ചാണ് യുവതിയെ പീഡിപ്പിച്ചത്. ഇവര്‍ അധ്യാപികയാണ്. റഷീദ് ഉള്‍പ്പടെ ഏഴ് പേരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത് .












Click it and Unblock the Notifications